SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പേൾ ഫിയസ്റ്റ 2025 എന്ന പേരിൽ മെഗാ പ്രോഗ്രാം ഫെബ്രുവരി 14 വെള്ളിയാഴ്ച വൈകുന്നേരം 3:00 മണി മുതൽ സബഹിയ ടെന്റ് ഫഹാഹീലിൽ വച്ചു നടത്തപ്പെട്ടു. SMCA ജനറൽ സെക്രട്ടറി ശ്രീ ജോർജ് വാക്യത്തിനാലിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച പ്രസ്തുത മെഗാ പ്രോഗ്രാമിൽ പ്രസിഡന്റ് ശ്രീ ഡെന്നി കാഞ്ഞൂപറമ്പിൽ അധ്യക്ഷത
വഹിച്ചു. AKCC ഗ്ലോബൽ ഡയറക്ടർ ബഹുമാനപ്പെട്ട ഫിലിപ്പ് കവിയിൽ അച്ചൻ, AKCC ഗ്ലോബൽ പ്രസിഡന്റ് ശ്രീ രാജീവ് കൊച്ചുപറമ്പിൽ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
സെന്റ് ദാനിയേൽ കമ്പോനി ഇടവക വികാരി ബഹുമാനപ്പെട്ട സോജൻ പോൾ അച്ചൻ, അസിസ്റ്റന്റ് വികാരി അനൂപ് അച്ചൻ, സിറ്റി കത്തിഡ്രൽ അസിസ്റ്റന്റ് വികാരി ജോയ് അച്ചൻ, സാൽമിയ സെന്റ് തെരേസ ചർച്ച് അസിസ്റ്റന്റ് വികാരി ജെയ്സൺ അച്ചൻ, അഹമ്മദി ഔർ ലേഡി ഓഫ് അറേബ്യ ഇടവക അസിസ്റ്റന്റ് വികാരി ജിജോ അച്ഛൻ, AKCC ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീ ബോബി കയ്യാലപറമ്പിൽ, KKCA പ്രസിഡന്റ് ജോസ്കുട്ടി പുത്തൻതറയിൽ, വിമൻസ് വിംഗ് ആഡ്ഹോക് കമ്മിറ്റി ട്രെഷർ ശ്രീമതി റിൻസി തോമസ്, SMYM പ്രസിഡന്റ് ശ്രീമതി ജിഞ്ചു ചാക്കോ, ബാലദീപ്തി പ്രസിഡന്റ് കുമാരി ടിയ റോസ്, മെഗാപ്രോഗ്രാമിന്റെ മെയിൻ സ്പോൺസർ ഫീനിക്സ് ഗ്രൂപ്പ് ചെയർമാൻ സുനിൽ പറക്കാപാടത്ത്, കോ സ്പോൺസർ ആയിരുന്ന ജോയ് അലുക്കാസ് ഗ്രൂപ്പിന്റെ കുവൈറ്റ് ഹെഡ് ശ്രീ സൈമൺ പള്ളികുന്നേൽ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ട്രെഷർ ശ്രീ ഫ്രാൻസിസ് പോൾ കോയിക്കാകുടി നന്ദി പ്രകാശനം നടത്തി. പ്രസ്തുത സമ്മേളനത്തിൽ വിവാഹജീവിതത്തിന്റെ 25 വർഷം പൂർത്തിയാക്കിയ ദമ്പതികളെ സ്മരണിക നൽകി ആദരിച്ചു. മെഗാ പ്രോഗ്രാമിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സുവിനീറിന്റെ പ്രകാശനം മീഡിയ ടീം കൺവിനർ ജിസ് ജോസഫ് മാളിയേക്കലിന്റെ നേതൃത്വത്തിൽ വിശിഷ്ടാതിഥി നിർവഹിച്ചു തുടർന്ന് അംഗങ്ങൾക്കായി പ്രശസ്ത പിന്നണി ഗായകർ ആയ ശ്രീമതി മൃദുല വാര്യർ, ശ്രീനാഥ് എന്നിവർ ചേർന്ന് അവതരിപ്പിച്ച അതിഗംഭീരമായ മ്യൂസിക്കൽ ഷോയും ഒരുക്കിയിരുന്നു.
ജോയിന്റ് സെക്രട്ടറി ശ്രീ തോമസ് മുണ്ടിയാനി ജോയിന്റ് ട്രെഷറർ ശ്രീ റിജോ ജോർജ്, ആർട്സ് കൺവീനർ ശ്രീ അനിൽ ചേന്നങ്കര, സോഷ്യൽ കമ്മിറ്റി കൺവീനർ ശ്രീ മോനിച്ചൻ ജോസഫ്, കൾച്ചറൽ കമ്മിറ്റി കൺവീനർ ശ്രീ ടോമി സിറിയക്, ചീഫ് ബാലദീപ്തി കോർഡിനേറ്റർ ശ്രീ ബോബിൻ ജോർജ്, ഓഫീസ് സെക്രട്ടറി ശ്രീ തോമസ് കറുകക്കളം, ഏരിയ കൺവീനർമാരായ ശ്രീ സിജോ മാത്യു അബ്ബാസിയ, ശ്രീ ജോബ് ആന്റണി സാൽമിയ, ശ്രീ ജോബി വർഗീസ് ഫഹഹീൽ, ശ്രീ ഫ്രാൻസിസ് പോൾ സിറ്റി ഫർവാനിയ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടി ഏകോപിപ്പിച്ചു. വിമൻസ് വിംഗ് സെക്രട്ടറി ശ്രീമതി ട്രിൻസി ഷാജു അവതാരകയായിരുന്നു.
More Stories
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു