കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ ഡിപ്ലോമ വിദ്യാർഥികൾ നടത്തിയ റാഗിംഗ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്താണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കോളേജുകളിലെ റാഗിംഗ് തടയാൻ മാർഗനിർദേശങ്ങൾ ഉണ്ടെങ്കിലും അത് പൂർണ്ണമായും നടപ്പാക്കാൻ കഴിയാതിരുന്നത് ദൗർഭാഗ്യകരമാണ്. ഗവ കോളേജുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കണമെന്ന് കുട്ടികളും അധ്യാപക സംഘടനകളും പല വട്ടം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. 47 അദ്ധ്യാപകർ വേണ്ടിടത്ത് 34 അധ്യാപകർ മാത്രമാണ് കോട്ടയം ഗവ കോളേജിൽ ഉള്ളത്. പത്തു കുട്ടികൾക്ക് ഒരു അദ്ധ്യാപകൻ എന്ന നഴ്സിംഗ് കൗൺസിൽ മാനദണ്ഡം പാലിക്കപ്പെട്ടിരുന്നുവെങ്കിൽ സർക്കാർ നിർദേശങ്ങൾ കൂടുതൽ കൃത്യമായി നടപ്പാക്കാൻ ആകുമായിരുന്നു എന്നും കമ്മിറ്റി വിലയിരുത്തി. നഴ്സിംഗ് കൗൺസിലും ആരോഗ്യ സർവകലാശാലയും പരിശോധനകൾ നടത്തുമ്പോൾ അധ്യാപകരെയും ഹോസ്റ്റൽ ജീവനക്കാരെയും കൃത്യമായ രീതിയിൽ നിയമിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്നിരിക്കെ ഇത്തരം കുറവുകൾ നികത്തപ്പെടുന്നില്ല എന്നത് ആശങ്കജനകമാണ്. ആയതിനാൽ കോളേജുകളിലെയും ഹോസ്റ്റലുകളിലെയും സംവിധാനങ്ങൾ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന പരിശോധന കാര്യക്ഷമമാക്കണം എന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പീഡനത്തിന് ഇരയായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഇനിയും ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നഴ്സിംഗ് സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം എന്നും സംസ്ഥാന കമ്മിറ്റിയ്ക്ക് വേണ്ടി പ്രസിഡന്റ് രേണു സൂസൻ സെക്രട്ടറി പ്രമീന എന്നിവർ ആഹ്വാനം ചെയ്തു
More Stories
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു
ഇന്ത്യ-കുവൈറ്റ് സാംസ്കാരിക ബന്ധത്തിന്റെ ആഘോഷമായി ഇന്ത്യൻ എംബസ്സി കുവൈറ്റ് ‘ഭാരത് മേള’ സംഘടിപ്പിച്ചു .