തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) 2025 പ്രവർത്തന വർഷത്തിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ശ്രീ. സ്റ്റീഫൻ ദേവസ്സി, ജനറൽ സെക്രട്ടറി ഷാജി പി.എ, ട്രഷറർ വിനോദ് മേനോൻ, വൈസ് പ്രസിഡന്റ് ശ്രീമതി. ഷൈനി ഫ്രാങ്ക്, ജോയിന്റ് സെക്രട്ടറിമാരായി രാജൻ ചാക്കോ തോട്ടുങ്ങൽ, റാഫി ജോസ് എരിഞ്ഞേരി, സാബു കൊമ്പൻ, ജോയിന്റ് ട്രഷറായി ദിലീപ് കുമാർ, വനിതാവേദി ജനറൽ കൺവീനർ ശ്രീമതി. പ്രതിഭ ഷിബു, സെക്രട്ടറി നിഖില പി. എം, ജോയിന്റ് സെക്രട്ടറി സജിനി വിനോദ് എന്നിവരാണ് പുതിയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2024 ട്രാസ്ക് പ്രസിഡന്റ് ശ്രീ. ബിജു കടവിയുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ വെച്ച് പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന് (ട്രാസ്ക്) പുതിയ നേതൃത്വം

More Stories
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു