February 22, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

എൻ.എസ്സ്‌.എസ്സ്. കുവൈറ്റ് 148 മത് മന്നം ജയന്തി ആഘോഷിച്ചു.

എൻ.എസ്സ്‌.എസ്സ്. കുവൈറ്റിന്റെ 148 മത് മന്നം ജയന്തി ആഘോഷങ്ങൾ ഹവ്വലി പാലസ് ഓഡിറ്റോറിയത്തിൽ 07.02.2025 വെള്ളിയാഴ്ച് നടന്നു. കേരളത്തിൻറെ മുൻ ചീഫ് സെക്രട്ടറിയും പ്രശസ്ത കവിയും, ഗാനരചയിതാവും, സാഹിത്യകാരനുമായ ശ്രീ.കെ.ജയകുമാർ IAS , മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി ശ്രീ.അനീഷ് പി. നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ , പ്രസിഡന്റ് ശ്രീ എൻ. കാർത്തിക് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മന്നത്ത് പത്മനാഭൻ ജാതിഭേദമന്യേ കേരള നവോഥാനത്തിനായി പ്രയത്നിച്ച വ്യക്തിയാണെന്നും, നായർ സമുദായത്തിന് മാത്രമല്ല , സമൂഹത്തിലെ എല്ലാവരും മാതൃക ആക്കേണ്ട ഒരു യുഗപുരുഷനാണ് എന്ന് ശ്രീ.കെ.ജയകുമാർ IAS തന്റെ മുഖ്യ പ്രഭാഷണത്തിൽ അഭിപ്രായപെട്ടു.

കുവൈറ്റിലെ കലാ, സാംസ്കാരിക, വാണിജ്യ , സാങ്കേതിക , ജീവകാരുണ്യ മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തികൾക്കു എൻ.എസ്സ്‌.എസ്സ്. കുവൈറ്റ് നൽകിവരുന്ന മന്നം എക്സലൻസ് അവാർഡുകൾ ചടങ്ങിൽ സമർപ്പിച്ചു. സാങ്കേതിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ‘മാർക്ക് ടെക്നോളോജിസ് കമ്പനി’ സി.ഇ.ഒ. Dr .സുരേഷ്. സി. പിള്ളക്കും, വാണിജ്യ / ജീവകാരുണ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് മഹാത്ത ജനറൽ ട്രേഡിങ് കമ്പനി സി.ഇ.ഒ. ശ്രീമാൻ രാജീവ്. എസ്. പിള്ളക്കും , ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താൻ ലാഭേച്ഛ ഇല്ലാതെ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾക്ക് Dr.മിനി കുര്യനും അവാർഡിന് അർഹരായി.

10 )o തരത്തിലും , 12 )൦ തരത്തിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.

ശ്രീ സുനിൽ പറക്കപ്പാടത്ത് (ഫീനിക്സ് ഗ്രുപ്പ്), ശ്രീ വി പി മുഹമ്മദ് അലി (മെഡക്‌സ്) എന്നിവർക്ക് പുറമെ രക്ഷാധികാരി ശ്രീ കെ. പി. വിജയ കുമാർ കുമാർ, വനിതാ സമാജം കൺവീനർ ശ്രിമതി ദീപ്തി പ്രശാന്ത് , വെൽഫെയർ കമ്മിറ്റി കൺവീനർ പ്രബീഷ്. എം. പി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീ ഹരി .വി. പിള്ളയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മനോഹരമായ മന്നം ജയന്തി 2025 സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്തു. വനിതാസമാജം അംഗങ്ങളുടെ കയ്യെഴുത്തു വാർഷിക പതിപ്പായ ‘ആഗ്നേയ’ ചടങ്ങിൽ പ്രകാശനം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത എല്ലാവര്ക്കും ട്രഷറർ ശ്യാം ജി. നായർ നന്ദി രേഖപ്പെടുത്തി.

തുടർന്ന് തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായകനും ഫിലിം ഫെയർ അവാർഡ് ജേതാവുമായ ആലാപ് രാജുവും ബാൻഡും നയിച്ച – ‘ധ്രുപദ് 205’ എന്ന സംഗീത നിശ അരങ്ങേറി. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 വിജയിയായ അരവിന്ദ് നായരും, ഫൈനലിസ്റ് നന്ദ ജയദേവനും ഒപ്പം തെന്നിന്ത്യയിലെ പ്രശ്സ്ത പിന്നണി ഗായകരായ ശ്രീകാന്ത് ഹരിഹരനും , അപർണ ഹരികുമാറും അണിനിരന്ന സംഗീത നിശ ഏവരെയും ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു.

error: Content is protected !!