‘യാ ഹലാ’ കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പർ ലോഗോ പ്രകാശനം എഗൈല ഗ്രാൻഡ് ഹൈപ്പർ ഔട്ട് ലെറ്റ് ൽ നടന്നു. ചടങ്ങിൽ സാദ് അൽ ഹമദ് ലോഗോ അനാച്ഛാദനം നടത്തി. കുവൈറ്റിൽ ഇത് ആദ്യമായിട്ടാണ് ആകർഷണീയമായ ഷോപ്പിംഗ് ഫെസ്റ്റിവലുമായി അധികൃതർ മുന്നോട്ട് വരുന്നത്. ‘യാ ഹലാ കുവൈറ്റ്’ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി ഓഫറുകളും കണ്ണഞ്ചിപ്പിക്കുന്ന സമ്മാന പദ്ധതികളും ഗ്രാൻഡ് ഹൈപ്പർ പ്രഖ്യാപിച്ചിട്ടുണ്ട്. 70 ദിവസം നീണ്ട് നിക്കുന്ന ‘യാ ഹലാ കുവൈറ്റ്’ വിപണന മാമാങ്കത്തിൽ ഗംഭീര സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഓരോ 10 കെ ഡി പാർച്ചസിനും ലഭിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് വിവിധ സ്റ്റോറുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സ് കളിൽനിക്ഷേപിച്ചുകൊണ്ടു ഏവർക്കും ഈ ഭാഗ്യ പരീക്ഷണത്തിൽ പങ്കാളികളാകാവുന്നതാണ്. 120 ആഡംബര കാറുകളും 10 ലക്ഷം ഡോളർന്റെ ക്യാഷ് പ്രൈസുകളും അടക്കം 77 ലക്ഷം ഡോളറിന്റെ സമ്മാനങ്ങളാണ് വിവിധ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ‘യാ ഹലാ കുവൈറ്റ്’ ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും ഗ്രാൻഡ് ഹൈപ്പറിൽ വിവിധ ശാഖകളിൽ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നു റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി അറിയിച്ചു. സി ഇ ഓ മുഹമ്മദ് സുനീർ, ഡി ർ ഓ തഹ്സീർ അലി, സി ഓ ഓ മുഹമ്മദ് അസ്‌ലം എന്നിവരും മാറ്റ് മാനേജ്‌മന്റ് പ്രതിനിധികളും ലോഗോ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.
More Stories
റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങി കുവൈറ്റ് ഇന്ത്യൻ എംബസ്സി
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു