കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ.എം.ആർ.എം) 2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ശ്രീ. ഷാജി വർഗീസ് പ്രസിഡന്റ് സ്ഥാനത്ത് ചുമതലയേറ്റപ്പോൾ, ജനറൽ സെക്രട്ടറി സ്ഥാനത്ത് ശ്രീ. ജോമോൻ ചെറിയാനും ട്രഷറർ സ്ഥാനത്ത് ശ്രീ. സന്തോഷ് ജോർജും, സീനിയർ വൈസ് പ്രസിഡന്റായി ശ്രീ. ജോർജ്ജ് മാത്യുവും മറ്റു കേന്ദ്ര ഭരണ സമിതി അംഗങ്ങളും ചുമതലയേറ്റു.
അതേസമയം, വിവിധ ഏരിയ പ്രസിഡന്റ്മാരെയും കെ.എം.ആർ.എം പരിചയപ്പെടുത്തി. അബ്ബാസിയ ഏരിയയിൽ ശ്രീ. മാത്യു കോശിയും, അഹ്മദി ഏരിയയിൽ ശ്രീ. ജിജു സക്കറിയയും, സാൽമിയ ഏരിയയിൽ ശ്രീ. സന്തോഷ് പി. ആന്റണിയും സ്ഥാനമേറ്റെടുത്തു. പുതിയ നേതൃത്വത്തിൽ 68 അംഗ കേന്ദ്ര പ്രവർത്തക സമിതി അംഗങ്ങളും, എം.സി. വൈ.എം പ്രസിഡന്റ് ശ്രീ. ജെയിംസ് കെ.എസ്, എഫ്.ഒ.എം പ്രസിഡന്റ് ശ്രീമതി ആനി കോശി, സ് എം സി എഫ് ഹെഡ്മാസ്റ്റർ ശ്രീ. ലിജു എബ്രഹാം, ബാലദീപം പ്രസിഡന്റ് മാസ്റ്റർ ആൽവിൻ ജോൺ സോജി, ആഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ. ബിനു കെ ജോൺ, ചീഫ് ഓഡിറ്റർ ശ്രീ. റാണ വർഗീസ്, ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രീ. ജോജിമോൻ തോമസ്, മറ്റ് അനുബന്ധ അംഗങ്ങളും ഉൾപ്പെടുന്നു.
ജനുവരി 16, 2025, വ്യാഴാഴ്ച, ഹോളി ഫാമിലി കോ-കത്തീഡ്രൽ ചർച്ച് അൾത്താരയിൽ വിശുദ്ധ കുർബാനക്കു ശേഷം നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ, കെഎംആർ എം ആത്‌മീയ ഉപദേശ്ഷ്ടാവ് ബഹു. റെവ. ഡോ . തോമസ് കാഞ്ഞിരമുകളിൽ അച്ചൻ സത്യപ്രതിജ്ഞ വാചകം ചെല്ലി കൊടുത്തു. തുടർന്ന് വിശുദ്ധ വേദപുസ്തകം ചുബിച്ചുകൊണ്ട് പുതിയതെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ചുമതലയേറ്റു. തുടർന്ന് നടന്ന ചുമതല കൈമാറ്റ ചടങ്ങിൽ, മുൻ ഭാരവാഹികൾ അനുബന്ധ രേഖകളും പ്രമാണങ്ങളും പുതിയ ഭരണ സമിതിക്കു കൈമാറി.
സംഘടനയുടെ മൂല്യങ്ങൾ പാലിച്ച് കുവൈറ്റിലുള്ള മലങ്കര സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുമെന്ന ഉറപ്പോടെ പുതിയ ഭരണസമിതിയുടെ പുതിയ അധ്യായത്തിന് തുടക്കമായി.
More Stories
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ
കുവൈറ്റിൽ അഞ്ച് തടവുകാരുടെ വധശിക്ഷ നടപ്പാക്കി