തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ
” വിമൻസ് ഫെസ്റ്റ് – 2025 ” സംഘടിപ്പിച്ചു.
കേരള ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
ട്രാക്ക് വനിതാവേദി പ്രസിഡന്റ് പ്രിയ രാജ് അധ്യക്ഷത വഹിച്ചു.
ട്രാക്ക്, വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ആമുഖ പ്രസംഗം നടത്തി.
പ്രസിദ്ധ സിനിമ പിന്നണി ഗായിക എസ്.സിന്ധു ദേവി രമേഷ്
അന്തരിച്ച ഭാവഗായകൻ പി.ജയചന്ദ്രന് ഗാനാർച്ചനയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
കുട ജനറൽ കൺവീനർ മാർട്ടിൻ മാത്യു, സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കര,കൊല്ലം ജില്ലാ പ്രവാസി അസോസിയേഷൻ വനിതാവേദി ചെയർപേഴ്സൺ രജ്ഞന ബിനിൽ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പ്പാക്ടസ് അസോസിയേഷൻ വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, പത്തനംതിട്ട ജില്ലാ അസോസിയേഷൻ ലേഡീസ് വിങ് ചെയർപേഴ്സൺ രജീന ലത്തീഫ്, വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി എസ്.സുമലത, ട്രാക്ക് കേന്ദ്ര കമ്മിറ്റി അംഗം രമേശ് നായർ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
തുടർന്ന് കുവൈത്ത് ക്യാൻസർ കൺട്രോൾ സെന്ററിലെ മെഡിക്കൽ ഓങ്കോളജിസ്റ്റും ഇന്ത്യൻ ഡോക്ടേർസ് ഫോറം വൈസ് പ്രസിഡന്റുമായ ഡോക്ടർ സുശോവന സുജിത് നായർ പരിപാടിക്ക് ആശംസ അറിയിക്കുകയും തുടർന്ന് പങ്കെടുക്കുത്തവര്‍ക്കായി ക്യാൻസർ ബോധവത്കരണ ക്ലാസ്സെടുക്കുകയും ചെയ്തു.
കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്ന കളിയരങ്ങ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ മന്ത്രി കെ.ബി.ഗണേഷ് കുമാർ വിതരണം ചെയ്തു.
വനിതാവേദി പ്രസിഡന്റ് പ്രിയ രാജ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന് സ്നേഹോപഹാരം നൽകി.
ഡോക്ടർ സുശോവന സുജിത് നായർ, പ്രിയ രാജ്, അനു അയ്യപ്പൻ, പ്രഭിത പ്രഭാകരൻ എന്നിവർക്ക് മന്ത്രി കെ.ബി.ഗണേഷ് കുമാർ സ്നേഹോപഹാരം നൽകി.
ട്രാക്ക് കേന്ദ്ര കമ്മിറ്റി ജോയിന്റ് ട്രഷറർ കൃഷ്ണ രാജ് പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രോഗ്രാം ജനറൽ കൺവീനർ അനു അയ്യപ്പൻ സ്വാഗതവും പ്രഭിത പ്രഭാകരൻ നന്ദിയും പറഞ്ഞു.
More Stories
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്
കുവൈറ്റ് ബയോമെട്രിക് രജിസ്ട്രേഷൻ സെന്ററിൻെറ സായാഹ്ന സമയ സേവനം ജനുവരി 31 വരെ മാത്രം.