വാഹനമോടിക്കുമ്പോൾ ഡ്രൈവറും മുൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് മന്ത്രിതല പ്രമേയം നമ്പർ 963 അനുശാസിക്കുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പുതുതായി സ്ഥാപിച്ച ഓട്ടോമാറ്റിക് മോണിറ്ററിംഗ് ക്യാമറ സംവിധാനം സീറ്റ് ബെൽറ്റ് ഉപയോഗവും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകളുടെ നിയമവിരുദ്ധമായ ഉപയോഗവും സംബന്ധിച്ച നിയമലംഘനങ്ങൾ ട്രാക്കുചെയ്യുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സസിലെ ഒരു പോസ്റ്റിൽ മന്ത്രാലയം വിശദീകരിച്ചു റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനുമായി പ്രഥമ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് എന്നിവർ നേതൃത്വം നൽകുന്ന നടപടികളുടെ ഭാഗമായാണ് തീരുമാനം .
More Stories
ഫോക്ക് വനിതാഫെസ്റ്റ് 2K25 വിവിധ മത്സരങ്ങൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
എൻ സി പി വർക്കിംഗ് കമ്മറ്റിയിലേക്ക് പ്രവാസി മലയാളി ബാബു ഫ്രാൻസീസ്
മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി