റെസിഡൻസി നിയമം ലംഘിക്കുന്നവരെ കണ്ടെത്തി പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായി, ഡീപോർട്ടേഷൻ വകുപ്പ് പുരുഷന്മാരും സ്ത്രീകളും അടക്കം ഏകദേശം 35,000 പേരെ നാടുകടത്താനുള്ള നടപടിക്രമങ്ങൾ അധികൃതർ പൂർത്തിയാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .
ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകൾ റഫർ ചെയ്ത, നാടുകടത്തലിനായി തടവിലാക്കപ്പെട്ട പ്രവാസികൾക്കുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനും , നാടുകടത്തൽ നടപടികൾ ത്വരിതപ്പെടുത്താനും, മാനുഷിക പരിഗണനകൾ ഉറപ്പാക്കാനും തടവിലാക്കപ്പെട്ടവരോട് മാന്യമായി പെരുമാറാനും ഡീപോർട്ടേഷൻ വകുപ്പ് ശുഷ്കാന്തിയോടെ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. റസിഡൻസി നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനും ആവശ്യമായ എല്ലാ നിയമ നടപടികൾ സ്വീകരിച്ച് നാടുകടത്താനുമായി ആഭ്യന്തര മന്ത്രാലയം സുരക്ഷാ വകുപ്പുകൾ മുഖേന കാമ്പെയ്നുകൾ തുടരുമെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
More Stories
പല്പക്ക് ഫഹാഹീൽ ഏരിയാ കമ്മിറ്റി വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു
കുവൈറ്റ് ഫയർഫോഴ്സ് , കെട്ടിട പരിശോധന ശക്തമാക്കുന്നു
ഭക്ഷ്യ ഉൽപന്നങ്ങളിൽ ട്രാൻസ് ഫാറ്റ് നിരോധിക്കാൻ ഒരുങ്ങി കുവൈറ്റ്