കുവൈറ്റിൻ്റെ വിനോദ ടൂറിസം ഓഫറുകളെ സമ്പന്നമാക്കുന്നതിനുള്ള ഭാഗമായി ടൂറിസം എൻ്റർപ്രൈസസ് കമ്പനി രാജ്യത്ത് “സ്നോ വില്ലേജ്” തുറക്കുന്നതിനുള്ള പദ്ധതികൾ അവതരിപ്പിച്ചു.
2025 ജനുവരി 2 വ്യാഴാഴ്‌ച ആരംഭിക്കുന്ന “സ്നോ വില്ലേജ്” വരുന്ന രണ്ടുമാസം വരെ പ്രവർത്തനം തുടരും , പരിമിതമായ പ്രവേശനങ്ങളോടെ ഒരാൾക്ക് 7.5 ദിനാർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.
സ്നോ വില്ലേജിൽ റെസ്റ്റോറൻ്റ് ഹാളും ഒരു ഐസ് ഹാളും ഉൾപ്പെടുമെന്ന് ടൂറിസം എൻ്റർപ്രൈസസ് കമ്പനി വ്യക്തമാക്കി . ഓരോ ഷോയും രണ്ട് മണിക്കൂർ നേരത്തേക്ക് ലഭ്യമായിരിക്കും , കൂടാതെ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രവേശനം അനുവദിക്കുന്നതാണ്, മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ് .
“സ്നോ വില്ലേജ്” താപനില -11 ഡിഗ്രി സെൽഷ്യസിനു താഴെയായി സന്ദർശകർക്ക് മഞ്ഞുമൂടിയ അന്തരീക്ഷം ആസ്വദിക്കാൻ പറ്റുന്ന രീതിയിലുള്ളതുമാണെന്ന് കമ്പനി വ്യക്തമാക്കി .
“ടൂറിസം പ്രോജക്ട്സ്” ആപ്ലിക്കേഷൻ വഴി “സ്നോ വില്ലേജിൻ്റെ” ടിക്കറ്റുകൾ ലഭ്യമാണ് .
സ്ഥലം : സുബ്ഹാൻ – ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ ക്ലബ്ബ്
ടിക്കറ്റ് ബുക്കിങ്ങ് : TEC Application
ഗൂഗിൾ മാപ്പ് ലൊക്കേഷൻ : സ്നോ വില്ലേജ്
More Stories
കുവൈറ്റിൽ വമ്പൻ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമാവുന്നു : ‘യാ ഹല’ ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 മുതൽ മാർച്ച് 31 വരെ
2024ൽ കുവൈറ്റിൽ നിന്നും റെസിഡൻസി നിയമം ലംഘിച്ച 35,000 പ്രവാസികളെ നാടുകടത്തി
ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ജനുവരി 8 ബുധനാഴ്ച