കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) എം.ടി. വാസുദേവൻ നായർ അനുശോചന യോഗം 27 വെള്ളിയാഴ്ച അബ്ബാസിയ സം സം ഹാളിൽ സംഘടിപ്പിച്ചു.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോക്ടർ മൻ മോഹൻ സിങ്ങിന് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ആരംഭിച്ച അനുശോചന യോഗത്തിൽ കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് അസീസ് തിക്കോടി അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
യുനെസ്കോയുടെ സാഹിത്യ നഗരം കോഴിക്കോടിന് ലഭിച്ചതിൽ എം.ടി യുടെ വിലമതിക്കാത്ത സംഭാവനകളും ഉണ്ടിയിട്ടുണ്ട്. സാഹിത്യകാരനിലുപരി കലയുടെ സർവത്ര മേഖലകളിലും എം.ടിയുടെ കൈയൊപ്പ് മലയാള ഭാഷ നില നിൽക്കുന്ന കാലത്തോളും ഓർക്കപ്പെടുമെന്നു അഭ്രിപ്രായപെട്ടു.
അഡ്വൈറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബഷീർ ബാത്ത, കേന്ദ്ര ഭാരവാഹികളായ രാമചന്ദ്രൻ പെരിങ്ങൊളം, ഉബൈദ് ചക്കിട്ടക്കണ്ടി, വിവിധ ഏരിയ ഭാരവാഹികളായ ശ്യാം പ്രസാദ്, സമീർ കെ.ടി, ഷമീർ പി.സ്. വുമൺസ് ഫോറം ആർട്സ് സെക്രട്ടറി ചിന്നു ശ്യാം, കേന്ദ്ര നിർവഹ സമതി അംഗം ഹമീദ് പാലേരി, ഷാഫി എ.കെ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
അസോസിയേഷൻ ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത് സ്വാഗതവും ട്രഷറർ മൻസൂർ ആലക്കൽ നന്ദിയും അറിയിച്ചു. ഇലിയാസ് തോട്ടത്തിൽ, ഷിജിത് കുമാർ ചിറക്കൽ , ഹനീഫ കുറ്റിച്ചിറ, സന്തോഷ് നരിപ്പറ്റ, ധനീഷ്, വിനിൽ കുമാർ എന്നിവർ ക്രോഡീകരിച്ചു.
More Stories
ആഗോള കേബിൾ തകരാറിലായത് കുവൈറ്റിലെ ഇൻറർനെറ്റ് വേഗതയെ സാരമായി ബാധിച്ചു.
കുവൈത്ത് കെഎംസിസി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഇൻസ്പയർ 2025 ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റിയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വൻ തീപിടുത്തം : ആളപായമില്ല