January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വ്യാജ ട്രാഫിക് ഫൈൻ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി കുവൈറ്റ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ല്‍കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഗതാഗത നിയമലംഘന പേയ്‌മെൻ്റുകൾ മന്ത്രാലയം അല്ലെങ്കിൽ സഹേൽ അപേക്ഷകൾ പോലുള്ള ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ നൽകാവൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ചാ​ല്‍ അ​യ​ച്ച ന​മ്പ​റി​ന്റെ വി​ശ്വാ​സ്യ​ത പ​രി​ശോ​ധി​ച്ച് മാ​ത്ര​മേ പ്ര​തി​ക​രി​ക്കാ​വൂ എ​ന്ന് പൊ​തു​ജ​ന​ങ്ങ​ളോ​ട് മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പു ന​ൽ​കി. സം​ശ​യാ​സ്പ​ദ​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ര്‍ സ​ഹ​ൽ ആ​പ്പി​ലെ ‘അ​മാ​ൻ’ സേ​വ​നം ഉ​പ​യോ​ഗി​ച്ച് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും അധികൃതർ വ്യക്തമാക്കി .

അന്താരാഷ്ട്ര ഫോൺ നമ്പറുകളിൽ നിന്ന് ഒരിക്കലും സന്ദേശങ്ങൾ അയക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. സമീപ ദിവസങ്ങളിൽ, നിരവധി താമസക്കാർക്ക് ട്രാഫിക് പിഴയെക്കുറിച്ചുള്ള എസ്എംഎസ് അറിയിപ്പ് ലഭിക്കുകയും ചില വ്യാജ വെബ്‌സൈറ്റുകൾ ഉപയോഗിച്ച് പിഴ അടയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രലയത്തിന്റെ മുന്നറിയിപ്പ് .

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!