January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കേരള അസോസിയേഷന്റെ നോട്ടം 2024ന് തിരശീല വീണു…

കേരള അസോസിയേഷൻ കുവൈറ്റ്, 11-മത്‌ കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ “നോട്ടം 2024” ഡിസംബർ 6‌ വെള്ളിയാഴ്ച്ച, DPS സ്കൂൾ അഹമദിയിൽ അരങ്ങേറി.

പ്രശസ്ത സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യ അഥിതിയായ ചടങ്ങിനു അസോസിയേഷൻ പ്രസിഡന്റ്‌ ബേബി ഔസഫ് അധ്യക്ഷത വഹിച്ചു. കണിയാപുരം രാമചന്ദ്രൻ സ്മാരക പ്രഥമ ‘യുവപ്രതിഭ’ പുരസ്‌കാരം മലയാള സിനിമാ ലോകത്ത് കഥ തിരക്കഥ സംഭാഷണം സംവിധാനം അഭിനയം എന്നീ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രതിഭ ശ്രീ വിഷ്ണു ഉണ്ണികൃഷ്ണന് അസോസിയേഷൻ സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ടും പ്രശസ്തിപത്രം അസോസിയേഷൻ പ്രസിഡണ്ട് ബേബി ഔസേഫും സമർപ്പിച്ചു. കേരള അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ഷംനാദ് തോട്ടത്തിൽ പ്രശസ്തിപത്രം സദസ്സിനു മുമ്പാകെ അവതരിപ്പിച്ചു.

ഫെസ്റ്റിവൽ ഡയറകടർ വിനോദ് വലൂപറമ്പിൽ ഫെസ്റ്റിവൽ കൺവീനർ ബിവിൻ തോമസ് എന്നിവർ സംസാരിച്ചു. ‌‌ നോട്ടം 2024 സുവനീർ കൺവീനർ ബിവിൻ തോമസ് ഫെസ്റ്റിവൽ ജൂറി ചെയർമാൻ ഡോ.സി എസ് വെങ്കിടേശ്വരന് നൽകി പ്രകാശനം നിർവഹിച്ചു .

പ്രശസ്ത ഫിലിം നിരൂപകൻ ഡോ.സി.എസ് വെങ്കിടേശ്വരൻ, സംവിധായകരായ ഡോൺ പാലത്തറ, വി സി അഭിലാഷ്‌ എന്നിവർ ജൂറി അംഗങ്ങൾ ആയി സിനിമകളുടെ വിധി നിർണയം നടത്തി.

സ്റ്റുഡന്റസ് കാറ്റഗറിയിലുള്ള 2 സിനിമകളും, മെയിൻ കാറ്റഗറിയിൽ 29 സിനിമകളുമാണ് ഇത്തവണ നോട്ടം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത്.

കുവൈറ്റിൽ നിന്നുതന്നെയാണ് ഭൂരിഭാഗം സിനിമകൾ എങ്കിലും, നാട്ടിൽ നിന്നും, ഇംഗ്ലണ്ടിൽ നിന്നും, മറ്റു ജിസിസിയിൽ നിന്നുമുള്ള സിനിമകളും നോട്ടം മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നു.

ഗ്രാൻഡ് ജൂറി അവാർഡ് മസർ നടുവത്തുവളപ്പിൽ സംവിധാനം ചെയ്ത ദി വൺ ലാസ്റ്റ്‌ കിൽ നേടി.

മികച്ച പ്രവാസി ഫിലിമിനും മികച്ച പ്രേക്ഷക ചിത്രത്തിനും ഉള്ള അവാർഡുകൾ മുഹമ്മദ്‌ സാലിഹ്‌ സംവിധാനം ‌ ചെയ്ത പാൽ & പൽ എന്ന സിനിമ നേടി. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാർഡ് നിരോഷ്‌ കൃഷ്ണ രാജേഷ്‌ സംവിധാനം ചെയ്ത കട്ടുറുമ്പിനു ലഭിച്ചു…
മികച്ച സംവിധായകൻ രാജീവ്‌ ദേവനന്ദനം ( ഡി പാർട്ടിംഗ്‌),
മികച്ച നടൻ നിതിൻ മാത്യു (ജനി),
മികച്ച നടി രമ്യ ജയബാലൻ (ജനി/ ഭ്രമരം) & റീമ കെ മേനോൻ ( അവഞ്ച്‌/ ഇഞ്ചസ്‌ എപാർട്‌)

സ്ക്രീപ്റ്റ് സാബു സൂര്യചിത്ര (പൗലോസിന്റ്‌ പാട്ടുകൾ),
എഡിറ്റർ നിഷാദ്‌ മുഹമദ്‌ (ഓഡിഷൻ33), സിനിമാട്ടോഗ്രാഫർ ഷാജഹാൻ (സിംഫണി ഓഫ്‌ എ ഷൂട്ടർ)
സൗണ്ട് ഡിസൈനർ വിഷ്ണു രഘു ( ഹന്ന ),
പ്രൊഡക്ഷൻ ഡിസൈൻ അഭിൻ അശോക്‌ ( ഹന്ന),
മികച്ച ബാലതാരങ്ങൾ ഗുരുവന്ദിത (ലച്ചു), മഴ ജിതേഷ്‌ (ഭ്രമരം‌), നിരോഷ്‌ കൃഷ്ണ രാജേഷ്‌(കട്ടുറുമ്പ്‌)

ജൂറി സ്പെഷൻ മെൻഷൻ:
സിനിമാട്ടോഗ്രാഫർ – കെവിൻ ബിനോയ്‌ വറുഗീസ്‌ (നാഹും) എന്നിവരുമായിരുന്നു അവാർഡ് ജേതാക്കൾ.

വിഷ്ണു ഉണ്ണികൃഷ്ണൻ ,ഡോ.സി.എസ് വെങ്കിടേശ്വരൻ, ഡോൺ പാലത്തറ, വി സി അഭിലാഷ്‌ എന്നിവർ ചേർന്ന് അവാർഡ് ജേതാക്കൾക്കു അവാർഡ് നൽകി., നോട്ടം 2024ൽ പങ്കെടുത്ത എല്ലാ സിനിമകൾക്കും പാർട്ടിസിപ്പന്റ് മെമെന്റോ നൽകി.മെയിൻ സ്പോൺസർമാർക്ക് മെമെന്റോകളും കൈമാറി.
നോട്ടം 2024 ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ശ്രീലാൽ ,ഷാജി രഘുവരൻ, ബൈജു തോമസ്, ഉണ്ണിമായ ഉണ്ണികൃഷ്ണൻ ,മഞ്ജു മോഹൻ ,ശ്രീഹരി ,ജോഷി എന്നിവർ നേതൃത്വം നൽകി .
പ്രോഗ്രാം കമ്മറ്റി കൺവീനർ അനിൽ.കെ.ജി നന്ദി പറഞ്ഞു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!