January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മഹോത്സവം 2024 അതിവിപുലമായി സംഘടിപ്പിച്ചു

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് പതിനെട്ടാമത് വാർഷികാഘോഷം മഹോത്സവം 2K24, സാംസ്കാരിക തനിമ ഉയർത്തികാട്ടിയ താലപ്പൊലിയുടെ അകമ്പടിയോടെ കുവൈറ്റിലെ വാദ്യകലാകാരൻമാരുടെ കൂട്ടായ്മയായ കേളി വാദ്യമേള സംഘത്തിന്റെ ചെണ്ടമേളത്തോട് കൂടിയുള്ള ഘോഷയാത്രയോടെ തുടക്കം കുറിച്ചു.

അസോസിയേഷന്റെ പ്രാരംഭ ഗീതത്തോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ ട്രാസ്ക് സാമൂഹ്യക്ഷേമ സമിതി കൺവീനർ
സിജു എം.എൽ അനുശോചന സന്ദേശം അവതരിപ്പിച്ചു.

അസോസിയേഷൻ പ്രസിഡന്റ് ബിജു കടവി അദ്ധ്യക്ഷനായ സാംസ്കാരിക സമ്മേളനത്തിൽ മഹോത്സവം 2K24 പ്രോഗ്രാം കൺവീനറും വൈസ് പ്രസിഡന്റുമായ ജഗദാംബരൻ സ്വാഗതം ആശംസിച്ചു. വാർഷികാഘോഷത്തിന്റെ ഉദ്ഘാടന കർമ്മം ബിജു കടവി ഭദ്രദീപം തെളിയിച്ചുകൊണ്ട് നിർവ്വഹിച്ചു. അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീ. ഫിലിപ്പ് കോശി, ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് കൺട്രി ഹെഡ് ശ്രീ. വിനോദ് കുമാർ, മഹോത്സവം 2K24 ഇവന്റ് മെയിൻ സ്പോൺസർ അൽ ഖാലിദ് ഓട്ടോ കമ്പനി സി എഫ് ഒ ശ്രീ. മനീഷ് കുമാർ, ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ്‌ ഓപ്പറേഷൻ തലവൻ ശ്രീ. അസീം സൈത് സുലൈമാൻ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

മഹോത്സവം 2K24 ഇവന്റ് സപ്പോർട്ടിങ് സ്പോൺസർ ഫീനിക്സ് ഗ്രൂപ്പിന്റെ പ്രോഡക്റ്റ് ലോഞ്ചിംഗും ചടങ്ങിൽ വെച്ച് നടത്തി. തുടർന്ന് ഈ വർഷത്തെ ഗർഷോം അവാർഡ് ജേതാവ് ശ്രീമതി. ഷൈനി ഫ്രാങ്കിനെ ആദരിക്കുകയും, 2023/24 വർഷത്തിൽ സംഘടനയിലെ അംഗങ്ങളുടെ കുട്ടികളിൽ പത്താം ക്ലാസ്, പ്ലസ് ടു എന്നീ വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ മെറിറ്റ് അവാർഡും, മെമെന്റോയും നൽകി ആദരിച്ചു. കൂടാതെ ഈ വർഷത്തെ പണ്ട്രണ്ടാം ക്ലാസ്സ്‌ പരീക്ഷയിൽ കുവൈറ്റിലെ ടോപ്പർ
ഹന്ന റയേൽ സക്കറിയ (സ്‌ട്രീം ഹ്യൂമാനിറ്റീസ്) എന്ന വിദ്യാർത്ഥിനിയെ മെമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

ജനറൽ സെക്രട്ടറി മുകേഷ് ഗോപാലൻ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ആശംസകൾ അർപ്പിച്ചു. വനിതാവേദി ജനറൽ കൺവീനർ ജെസ്നി ഷമീർ, കളിക്കളം കൺവീനർ അനഘ രാജൻ എന്നിവർ വാർഷികാഘോഷത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ഈ പ്രവർത്തന വർഷത്തെ സുവനീർ “പ്രയാണം 2K24” മാധ്യമ സമിതി കൺവീനർ വിഷ്ണു കരിങ്ങാട്ടിൽ മഹോത്സവം ഇവന്റ് മെയിൻ സ്പോൺസർ അൽ ഖാലിദ് ഓട്ടോ കമ്പനി സി എഫ് ഒ മനീഷ് കുമാറിന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.

കലാസമിതി കൺവീനർ ബിജു.സി.ഡി, കായിക സമിതി കൺവീനർ ജിൽ ചിന്നൻ, വനിതാവേദി സെക്രട്ടറി സെക്രട്ടറി ഷാന ഷിജു, വനിതാ വേദി ജോ:സെക്രട്ടറി സക്കീന അഷറഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

നൃത്യദി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച വെൽക്കം ഡാൻസ്, പ്രശസ്ത പിന്നണി ഗായകരായ അഞ്ജു ജോസഫ്, ലിബിൻ സക്കറിയ, വൈഷ്ണവ് ഗിരീഷ്, റയാനാ രാജ്, ഡി ജെ സാവിയോ എന്നിവർ ചേർന്നൊരുക്കിയ ഒരുക്കിയ ഗാനസന്ധ്യയും മഹോൽസവ വേദിയിൽ അരങ്ങേറി.

ട്രാസ്ക് ട്രഷറർ തൃതീഷ് കുമാർ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!