43 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റിലെത്തുന്നു ,കുവൈറ്റ് സംസ്ഥാനത്തിൻ്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 21 ശനിയാഴ്ച രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈറ്റിൽ എത്തിച്ചേരും ,. കുവൈറ്റ് സ്റ്റേറ്റ് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ്, പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഉന്നതതല കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു .1981ൽ ഇന്ദിരാ ഗാന്ധിയുടെ സന്ദർശനത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് കുവൈത്ത് സന്ദർശിക്കുന്നത്.
2014ൽ അധികാരമേറ്റതിന് ശേഷം പ്രധാനമന്ത്രി മോദി ഇതുവരെ സന്ദർശിച്ചിട്ടില്ലാത്ത ഏക ജിസിസി അംഗരാജ്യമാണ് കുവൈറ്റ്. ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം.സബാഹ് സാലിമിലെ ഷെയ്ഖ് സഅദ് സ്പോർട്സ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.ഇന്ത്യൻ തൊഴിലാളി ക്യാമ്പുകളും പ്രധാന മന്ത്രി സന്ദർശിക്കും
കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യാഹ്യ ഈ മാസം ആദ്യം ഇന്ത്യ സന്ദര്‍ശിച്ച്, ശ്രീ നരേന്ദ്ര മോഡിയെ കുവൈറ്റി ലേക്ക് ക്ഷണിച്ചിരുന്നു. സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബായുമായുള്ള കൂടിക്കാഴ്ചയും മോദി നടത്തിയിരുന്നു.കുവൈറ്റിൽ വച്ച് നടക്കുന്ന ഗൾഫ് കപ്പ് മത്സരങ്ങളിൽ മുഖ്യാതിഥിയായി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു .
More Stories
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
കുവൈറ്റ് തണുത്ത് വിറക്കുന്നു : കുറഞ്ഞ താപനില മൈനസ് മൂന്ന് (-3) ഡിഗ്രി രേഖപ്പെടുത്തി.
കുവൈറ്റിൽ താപനില ഗണ്യമായി കുറയും : താപനില മൂന്ന് ഡിഗ്രി സെൽഷ്യസിനും താഴേക്ക്