കുവൈറ്റിൽ അതിശൈത്യം തുടരുന്നു , പകൽ ചെറിയ തണുപ്പും രാത്രി അതിശൈത്യവും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു . അടുത്ത വ്യാഴാഴ്ച വരെ കാർഷിക മേഖലയിലും മരുഭൂമിയിലും മഞ്ഞ് പ്രതീക്ഷിക്കാം. തണുത്തതും വരണ്ടതുമായ കാലാവസ്ഥ രാജ്യത്ത് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധാരാർ അൽ-അലി കുവൈറ്റ് വാർത്താ ഏജൻസിയായ (കുന)യോട് സ്ഥിരീകരിച്ചു
സാൽമി പ്രദേശത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര സ്റ്റേഷനിൽ പൂജ്യത്തിന് താഴെ മൂന്ന് ഡിഗ്രി സെൽഷ്യസും അബ്ദാലിയിൽ രണ്ട് ഡിഗ്രി സെൽഷ്യസും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആറ് ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതായി അൽ-അലി റിപ്പോർട്ട് ചെയ്തു . വ്യാഴാഴ്ച വരെ ചില പ്രദേശങ്ങളിൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, വെള്ളിയാഴ്ച വൈകുന്നേരം മുതൽ രാജ്യത്ത് ഉയർന്ന മർദ്ധം കുറയാൻ തുടങ്ങുമെന്നും വെള്ളിയാഴ്ച ചില സ്ഥലങ്ങളിൽ ചെറിയ രീതിയിലുള്ള ചാറ്റൽ മഴ പ്രതീക്ഷിക്കുന്നതായും അൽ-അലി അഭിപ്രായപ്പെട്ടു.
അതെ സമയം രാജ്യത്ത് അനുഭവപ്പെടുന്ന അസ്ഥിര കാലാവസ്ഥയെ തുടർന്ന് പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അത്യാവശ്യ കാര്യങ്ങൾക്ക് ഒഴികെ പുറത്ത് പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു