കുവൈറ്റിൽ തുറസ്സായ പ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസിനും താഴെ എത്തുമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച ആക്ടിംഗ് മേധാവി ധ്രാർ അൽ അലി വ്യക്തമാക്കി , ചൊവ്വാഴ്ച വരെ കുവൈറ്റിൽ തണുത്ത കാലാവസ്ഥ നിലനിൽക്കും ,കാർഷികമേഖലയിലും മരുഭൂമി പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും അറിയിച്ചു.
കുവൈറ്റിൽ ഇന്നലെ മുതൽ പലയിടങ്ങളിലും കനത്ത മഞ്ഞും പൊടിക്കാറ്റും രൂപപ്പെട്ടിരുന്നു. രാത്രിയോടെ വീണ്ടും താപനിലയിൽ കുറവുണ്ടാകുകയും നേരിയ കാറ്റിനൊപ്പം തണുപ്പ് വർധിക്കുകയും ചെയ്തു. തണുത്ത കാലാവസ്ഥയും പൊടിയും പകൽ മുഴുവൻ തുടരുമെങ്കിലും, കുവൈറ്റിൽ തിരശ്ചീന കാഴ്ച നേരിയ തോതിൽ മെച്ചപ്പെടുമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു , കഴിഞ്ഞ ദിവസം വൈകുന്നേരം വടക്ക് പടിഞ്ഞാറ് നിന്ന് ഉയർന്ന മർദ്ദമുള്ള തണുത്ത കാറ്റ് കുവൈറ്റിന്റെ കാലാവസഥ മാറ്റത്തിന് കാരണമാകുമെന്നും കേന്ദ്രം വ്യക്തമാക്കി .
More Stories
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
കുവൈറ്റ് തണുത്ത് വിറക്കുന്നു : കുറഞ്ഞ താപനില മൈനസ് മൂന്ന് (-3) ഡിഗ്രി രേഖപ്പെടുത്തി.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 255 പേരുടെ വിലാസം കൂടി നീക്കം ചെയ്തു .