തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചതായി ജനറൽ ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് അൽ-ഖുറൈൻ, അൽ-ബൈറാഖ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കുകയും കെട്ടിടത്തിൽ നിന്ന് സുരക്ഷിതമായി ആറ് പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി ഒരു പത്രക്കുറിപ്പിൽ വകുപ്പ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
More Stories
പട്രോളിങ്ങ് ഡ്യൂട്ടിക്കിടെ പ്രവാസിയുടെ കാർ ഇടിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥർ മരണപ്പെട്ടു.
കേരള അസ്സോസിയേഷൻ കുവൈറ്റ് ‘നോട്ടം’ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 6 ന്
കുവൈറ്റ് വയനാട് അസോസിയേഷൻ വിന്റർ പിക്നിക് സംഘടിപ്പിച്ചു