ഒക്ടോബറിലെ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സ് പ്രകാരം 258.51 എംബിപിഎസ് ശരാശരി വേഗത കൈവരിച്ച് കുവൈറ്റ്, ആഗോളതലത്തിലും അറബ് ലോകത്തും മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ ശ്രദ്ധേയമായ മൂന്നാം സ്ഥാനം നേടിയതായി പ്രമുഖ പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . ഈ നേട്ടം മൊബൈൽ കണക്റ്റിവിറ്റിയിൽ കുവൈറ്റിനെ ആഗോള തലത്തിൽ എത്തിക്കുന്നു.428.53 Mbps വേഗതയോടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആഗോളതലത്തിലും പ്രാദേശികമായും പട്ടികയിൽ ഒന്നാമതെത്തി, തൊട്ടുപിന്നിൽ, ആഗോളതലത്തിലും പ്രാദേശികമായും ഖത്തർ രണ്ടാം സ്ഥാനത്താണ്, ശരാശരി വേഗത 356.7 Mbps ആണ്. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ സൂചികയിൽ ശക്തമായ പ്രകടനം കാഴ്ചവച്ചു — 121.9 Mbps മൊബൈൽ ഇൻ്റർനെറ്റ് വേഗതയുള്ള സൗദി അറേബ്യ അറബ് ലോകത്ത് നാലാം സ്ഥാനത്തും ആഗോളതലത്തിൽ 11-ാം സ്ഥാനത്തും എത്തി , ശരാശരി വേഗത 116.6 mbps രേഖപ്പെടുത്തി ബഹ്റൈൻ അഞ്ചാം സ്ഥാനത്തും ആഗോളതലത്തിൽ 13-ാം സ്ഥാനത്തും ഒമാൻ അറബ് ലോകത്ത് ആറാം സ്ഥാനവും 89.3 mbps വേഗതയിൽ ആഗോളതലത്തിൽ 29-ാം സ്ഥാനവും കരസ്ഥമാക്കി.
More Stories
കുവൈറ്റിൽ തിരുവല്ല സ്വദേശിനിയായ മലയാളി നഴ്സ് മരണപ്പെട്ടു
കുവൈറ്റ് , പ്രവാസി താമസ നിയമങ്ങൾ പുതുക്കി.
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം