“ശൈഖ് കോയാ അൽ കാസിമി അസോസിയേഷൻ ”ഒരു വർഷമായി ഫർവാനിയയിൽ നടത്തി വരുന്ന “നൂറുൽ ഹുദാ മദ്രസ്സയുടെ വാർഷികം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.
കബദ് റിസോർട്ടിൽ 15/11/2024 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ആരംഭിച്ച പ്രോഗ്രാം രാത്രി 9മണിക്ക് അവസാനിച്ചു. മദ്രസ പാഠ്യ വിഷയങ്ങളായ ഖുർആൻ,തജ്‌വീദ്, ഫിഖ്ഹ്, ആക്കീദ, എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കി നടത്തിയ മത്സരങ്ങളിൽ കുട്ടികളുടെ പ്രകടനം അതി ഗംഭീരമായിരുന്നു.
പ്രസംഗം, ഇസ്ലാമിക ഗാനം, ബാങ്ക് എന്നീ വിഷയങ്ങളിലും കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു.
ഗസ്റ്റുകളായി എത്തിയ വിദ്യാർഥികളും വ്യത്യസ്തമായ പ്രോഗ്രാമുകളിൽ പങ്കെടുത്തു ,
പേരന്റസ് മീറ്റിംഗ്, മെഡിക്കൽ ആവേറെനേഴ്സ് ക്ലാസ്സ്, മോട്ടിവേഷൻ ക്ലാസ്സ് എന്നിവയും സംഘടിപ്പിച്ചിരുന്നു.
വൈകുന്നേരം 7 മണിയോടെ നടന്ന സമാപന സമ്മേളനം ഉത്കാടനംചെയ്ത കെഎംസിറ്റി ചെയര്മാൻ ജനാബ് മുസ്തഫാകാരി മദ്രസ്സാ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ പറ്റി പറഞ്ഞു. ആബിദ് കാസിമി അദ്യക്ഷത വഹിച്ച യോഗത്തിൽ ജിയാഷ് അബ്ദുൽ കരീം, സാലിഹ് നജ്മി, യൂസുഫുൽ ഹാദി, അബ്ദുൽവാഹിദ് മൗലവി,
ഹാരിസ്‌ഹാദി, ഷിബിലി നദ്‌വി, ഉസ്മാൻ, ഫൈസൽ, എന്നിവർ പങ്കെടുത്തു .
കുട്ടികളുടെ സമ്മാനദാനവും അധ്യാപകരെ ആദരിക്കൽ ചടങ്ങിനു ശേഷം ഏകദേശം 9 മണിയോടെ യോഗം അവസാനിച്ചു.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു