ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ കുവൈത്ത് ഇന്ന് 2024 നവംബർ 14 ന് ദക്ഷിണ കൊറിയയെ നേരിടും. വൈകീട്ട് അഞ്ചിന് കുവൈത്ത് ജാബിർ അൽ അഹമദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. ദക്ഷിണ കൊറിയ, ജോർഡൻ, ഇറാഖ്, ഒമാൻ, ഫലസ്തീൻ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ കുവൈത്ത് നിലവിൽ അഞ്ചാം സ്ഥാനത്താണ്.
ശക്തരായ ദക്ഷിണ കൊറിയയെ നേരിടാൻ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്.നാലു കളികളിൽ മൂന്നു വിജയവും ഒരു സമനിലയുമായി നിലവിൽ ഗ്രൂപ് ബിയിൽ പത്ത് പോയന്റുമായി ദക്ഷിണ കൊറിയയാണ് ഒന്നാമത്. ഏഴ് പോയന്റ് വീതമുള്ള ജോർഡനും ഇറാഖും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഒമാൻ നാലാമതും കുവൈത്ത് അഞ്ചാമതുമാണ്. രണ്ട് പോയന്റുമായി ഫലസ്തീൻ ആറാമതാണ്.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു