കുവൈറ്റ് മലങ്കര റീത്തു മൂവ്മെന്റിന്റെ ഒരുവർഷം നീണ്ടു നിന്ന പേൾ ജൂബിലി-വിളവൊത്സവത്തോടനുബന്ധിച്ചു ഏരിയ അടിസ്ഥാനത്തിൽ നടത്തിയ വിളവൊത്സവ റാലിയിൽ അബ്ബാസിയ ഏരിയ ഏറ്റവും നല്ല ഏരിയയും, അബ്ബാസിയ സെക്ടർ 2 ഏറ്റവും നല്ല സെക്ടർ ആയും, അഹമ്മദി അറേബ്യ മാത-സെക്ടർ 1 എസ്‌തേർ കുടുംബ കൂട്ടായ്മ ഏറ്റവും നല്ല കുടുംബ കൂട്ടായ്മ ആയും തിരഞ്ഞെടുക്കപ്പെട്ടു.
വിവിധ നാടൻ കലാരൂപങ്ങളുടെയും,കാർഷിക വിഭവങ്ങളുടെയും, ഉപകരണങ്ങളുടെയും, നൃത്ത നൃത്യങ്ങളുടെയും, പ്രച്ഛന്ന വേഷങ്ങളുടെയും. വളർത്തു പക്ഷി മൃഗാദികളുടെയും അകമ്പടിയോടെ, ഏറ്റവും കൂടുതൽ അംഗങ്ങളെ അണിനിരത്തുന്ന സെക്ടർ, ഏരിയ, കുടുംബ കൂട്ടായ്മ മത്സരത്തിൽ ആണ് ഇവർ വിജയികളായതു. ഏരിയയിലെ ആബാലവൃദ്ധം അംഗംങ്ങളുടെയും പരിപൂർണ പിന്തുണയും പരിശ്രമവും കൊണ്ടാണ് തങ്ങൾക്കു ഈ നേട്ടം കൈവരിക്കാനായത് എന്ന് അബ്ബാസിയ ഏരിയ പ്രസിഡന്റ് ജോജി വര്ഗീസ് വെള്ളാപ്പള്ളി അനുസ്മരിച്ചു.
മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവാ സമ്മാനങ്ങൾ വിതരണം ചെയ്തു. ആല്മീയ ഉപദേഷ്ട്ടാവ് റെവ.ഡോ. തോമസ് കാഞ്ഞിരമുകളിൽ, മലങ്കര കത്തോലിക്കാ സഭ ജി.സി.സി കോർഡിനേറ്റർ കോർ എപിസ്കോപ്പോ റെവ. ജോൺ തുണ്ടിയത്തു, സന്ദർശനാര്ഥം കുവൈറ്റിൽ എത്തിയ റെവ.ഡോ.ടൈറ്റസ് ജോൺ ചേരാവള്ളിൽ ഓ. ഐ .സി , റെവ.ഫാ. സേവേറിയോസ് തോമസ്, കെ.എം.ആർ.എം പ്രെസിഡെന്റ് ബാബുജി ബത്തേരി,ജനറൽ സെക്രെട്ടറി ബിനു കെ. ജോൺ, ട്രഷറർ റാണ വര്ഗീസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ജോജിമോൻ തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
More Stories
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു