ആസ്വാദനത്തിന്റെ ഉത്സവ രാവൊരുക്കി ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷന്റെ പത്തൊൻപതാം വാർഷികം കണ്ണൂർ മഹോത്സവം 2024 സമാപിച്ചു. പ്രശസ്ത പിന്നണി ഗായിക ജ്യോത്സ്ന, ഭാഗ്യരാജ്, ശ്രീനാഥ്, വയലിനിസ്റ്റ് മാളവിക എന്നിവർ ചേർന്നൊരുക്കിയ സംഗീത വിരുന്ന്, അഹമ്മദി ഡി.പി.എസ് ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസ്സിനെ ഇളക്കി മറിച്ചു.
ഫോക്ക് പ്രസിഡന്റ് ലിജീഷ് പിയുടെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി ശ്രീ ജെയിംസ് ജേക്കബ് ഉത്‌ഘാടനം ചെയ്തു. ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് ചടങ്ങിന് സ്വാഗതവും പ്രോഗ്രാം കൺവീനർ വിനോജ് കുമാർ നന്ദിയും പറഞ്ഞു. പരിപാടിയുടെ മുഖ്യ സ്പോൺസർമാരായ അൽ മുല്ല എക്സ്ചേഞ്ച് ഡിജിറ്റൽ മാർക്കറ്റിംഗ് ഹെഡ് നജിബുൽ ഹക്കിം, ദാർ അൽ സഹ പോളിക്ലിനിക് മാർക്കറ്റിംഗ് മാനേജർ നിതിൻ മേനോൻ എന്നിവർ ചേർന്ന് വാർഷിക സുവനീർ അലോഹ പ്രകാശന കർമ്മം നിർവഹിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. ഫോണിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് കൺട്രി ഹെഡ് രാജീവ്, വർബ ഇൻഷുറൻസ് പ്രതിനിധി അദീപ്, യമാമ ഫുഡ്‌സ് ഓപ്പറേഷൻ മാനേജർ സുരേഷ് കുമാർ ടി.വി.എസ് പ്രതിനിധി ഗംഗേയി ഗോപാൽ ഫോക്ക് ട്രഷറർ സാബു ടി.വി, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, വനിതാവേദി ജനറൽ കൺവീനർ അഖില ഷാബു, ബാലവേദി കൺവീനർ ജീവ സുരേഷ്, രക്ഷാധികാരി അനിൽ കേളോത്, ഉപദേശക സമിതി അംഗം ഓമനക്കുട്ടൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പതിനേഴാമത് ഗോൾഡൻ ഫോക് അവാർഡും ചടങ്ങിൽ സമർപ്പിച്ചു . വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം നൽകുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ നൽകി വരുന്ന അവാർഡിന് ഇത്തവണ പ്രവാസി സംരംഭകൻ മുസ്തഫ ഹംസ ആണ് അർഹനായത് അവാർഡ് കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ പ്രശസ്തി പത്രവും വായിച്ചു. പ്രസിഡന്റ് ലിജീഷ് അവാർഡ് കൈമാറി പ്രശസ്തിപത്രം ജനറൽ സെക്രട്ടറി ഹരിപ്രസാദും ക്യാഷ് അവാർഡ് ട്രെഷറർ സാബുവും കൈമാറി.
പത്ത് പ്ലസ് ടു ക്ലാസ്സുകളിൽ ഉന്നത വിജയം കൈവരിച്ച ഫോക്ക് മെമ്പർമാരുടെ കുട്ടികളെ വേദിയിൽ ആദരിച്ചു.
സുഗതാഞ്ജലി കാവ്യാലപന മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച ആവണി പേരോട്ടിനും, അന്വിത പ്രതീശനും മികവുറ്റ മെമ്പർഷിപ് പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച സജിൽ പി കെ , ഗിരീശൻ എം വി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ഫോക്കിന്റെ വിവിധ സ്പോൺസർമാരെയും ചടങ്ങിൽ ആദരിച്ചു.
ഫോക്കിന്റെ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
More Stories
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു