കുവൈറ്റിലെ ബാഡ്‌മിന്റൺ പ്ലയേഴ്‌സിന്റെ ഔദ്യോഗിക കൂട്ടായ്‌മയായ ബാഡ്മിന്റൺ പ്ലയേഴ്‌സ് കുവൈറ്റിന്റെ (BPK) നേതൃത്വത്തിൽ നടത്തപ്പെടുന്ന “ഇഗ്‌ളൂ ബാഡ്‌മിന്റൺ സൂപ്പർ ലീഗ് സീസൺ-2” ഒക്ടോബർ 31, നവംബർ 1 തീയതികളിലായി അഹ്‌മദി ഐ-സ്‍മാഷ് ഇൻഡോർ കോർട്ടിൽ വെച്ച് നടത്തപ്പെടും. കുവൈറ്റിലുള്ള 8 പ്രധാന ടീമുകളായ സെൻട്രൽ ഹീറോസ് & ടസ്‌കേഴ്‌സ്, യുണൈറ്റഡ് സ്പോർട്സ് ക്ലബ്, ഇന്ത്യൻ സ്പോർട്സ് അസോസിയേഷൻ, റാപ്റ്റെർസ്, സഹാറ വിക്ടർ, പവർ സ്‍മാഷ്, ടീം – 5:30, ഏരീസ് കുവൈറ്റ് സെയിലേഴ്‌സ് തുടങ്ങിയ ടീമുകൾ ഈ മത്സരങ്ങളിൽ പങ്കെടുക്കും. കുവൈറ്റ്, അറബ്, ഇന്ത്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുൻനിര താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന വിവിധ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുന്നു. ഈ വർഷത്തെ ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർ ഇഗ്‌ളൂ കമ്പനിയാണ്.
ബാഡ്മിൻ്റൺ പ്ലെയേഴ്സ് കുവൈറ്റ് ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ബാഡ്മിൻ്റൺ കായിക കൂട്ടായ്മയാണ്. കുവൈറ്റിലെ ബാഡ്മിൻ്റണിൻ്റെ വളർച്ച പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ആത്യന്തികമായ ദൗത്യം. കുവൈറ്റിലുള്ള 700+ കളിക്കാരുടെ റാങ്കിംഗ് നടത്തുകയും, പെയർ റൂളിംഗ് ഉൾപ്പടെയുള്ള കാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നു. വിവിധ ക്ലബ്ബ്കൾ, ജില്ലാ അസോസിയേഷനുകൾ ഉൾപ്പടെ കുവൈറ്റിൽ നടത്തപ്പെടുന്ന 90% ടൂർണ്ണമെന്റുകളിലും നമ്മുടെ റാങ്കിങ് സമ്പ്രദായവും, ടൂർണമെന്റ് കലണ്ടറും, നിയമങ്ങളും ആണ് പിന്തുടരുന്നത്. സോഫ്‌റ്റ്‌വെയറിന്റെയും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉപയോഗിച്ച് ടൂർണമെൻ്റ് എങ്ങനെ മാനേജ് ചെയ്യാമെന്നതിനുള്ള പിന്തുണ ഞങ്ങളുടെ സാങ്കേതിക ടീം ഓരോ ടൂര്ണമെന്റിലും നൽകുന്നു. 2022 മുതൽ 35-ലധികം ടൂർണമെൻ്റുകൾ BPK മാർഗ്ഗനിർദ്ദേശങ്ങളോടെ നടത്തിയിട്ടുണ്ട്.
പ്രസ്മീറ്റിൽ ബിപികെയെ പ്രതിനിധീകരിച്ച് ഡോൺ ഫ്രാൻസിസ്, ജ്യോതിഷ് ചെറിയാൻ, അനീഫ് ലത്തീഫ്, ഉസ്മാൻ ഇടശ്ശേരി, പ്രകാശ് മുട്ടേൽ, സജീവ് പുന്നക്കൽ, തോമസ് കുന്നിൽ, ജ്യോതിരാജ്, വിമിൻ, ലിബു പായിപ്പാടൻ, ആനന്ദ് ശശിധരൻ എന്നിവർ പങ്കെടുത്തു.
More Stories
കുവൈറ്റിൽ 47ാ മത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി
കുവൈറ്റ് ആർട്ടിക്കിൾ 18 റസിഡൻസി ഉടമകൾക്കുള്ള ബിസിനസ് രജിസ്ട്രേഷൻ നിയന്ത്രണം തുടരുന്നു
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും