ഈ വർഷം ആദ്യം മുതൽ താമസ, തൊഴിൽ വിസ നിയമം ലംഘിച്ച 21,190 പേരെ കസ്റ്റഡിയിലെടുത്ത് നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു, 11,970 പേർ അവരുടെ വിസ നിയമപരമാക്കി .
വിസ തട്ടിപ്പും കൃത്രിമത്വവും ചെറുക്കുന്നതിന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ-സബാഹിൻ്റെ നിർദേശപ്രകാരം ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയ, താമസ കാര്യ വിഭാഗത്തിൽ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന തീവ്രമായ സുരക്ഷാ പരിശോധനയുടെ ഫലമാണിതെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു.
വ്യാജ കമ്പനികളുടെ അന്വേഷണത്തെ തുടർന്ന് 59 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തതായും 506 നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്തതായും പ്രസ്താവനയിൽ പറയുന്നു.
വിസ നിയമം ലംഘിക്കുന്നവർക്ക് തക്കതായ ശിക്ഷ നൽകാൻ മടിക്കില്ലെന്ന് മന്ത്രാലയം ആവർത്തിച്ചു , ഇതിൽ ജീവനക്കാരനും തൊഴിലുടമയും ഉൾപ്പെടുമെന്നും കൂട്ടിച്ചേർത്തു.
More Stories
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു