കുവൈറ്റ് ഒരു വർഷത്തിൽ താഴെയുള്ള താത്കാലിക സർക്കാർ കരാറുകൾക്കുള്ള തൊഴിൽ വിസകൾ പുനരാരംഭിച്ചു .തിങ്കളാഴ്ച മുതൽ, പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ വർക്ക് എൻട്രി വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങുതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു .ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊ അസ്സബാഹിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ പ്രസ്താവനയിൽ വ്യക്തമാക്കി.
തൊഴിൽ വിപണിയുടെ സജീവത വർധിപ്പിക്കുക, ഹ്രസ്വകാല തൊഴിൽ അസൈൻമെന്റുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ തീരുമാനം. താൽക്കാലിക തൊഴിലുകളിൽ കാര്യക്ഷമമായ നിർവഹണം ഉറപ്പാക്കൽ, തൊഴിൽ വിപണിയുടെ ആവശ്യകത പരിഹരിക്കൽ എന്നിവയും നടപടിയുടെ ഭാഗമാണ്. തീരുമാനം താൽക്കാലിക കരാറുകൾ കൈകാര്യം ചെയ്യുന്നതിൽ തൊഴിലുടമകൾക്കും ജീവനക്കാർക്കും വലിയ പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
More Stories
ആഭ്യന്തര മന്ത്രാലയം നവംബർ 5 ചൊവ്വാഴ്ച രാവിലെ സൈറൺ ടെസ്റ്റ് നടത്തും
സാൽമിയയിൽ അനുമതിയില്ലാതെ പരിപാടി നടത്തിയ സംഘാടകരും ജീവനക്കാരും കസ്റ്റഡിയിൽ
ബാഡ്മിന്റൺ പ്ലയേഴ്സ് കുവൈറ്റിന്റെ (BPK) നേതൃത്വത്തിൽ “ഇഗ്ളൂ ബാഡ്മിന്റൺ സൂപ്പർ ലീഗ് സീസൺ-2” സംഘടിപ്പിക്കുന്നു .