November 2, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

BLS കേന്ദ്രങ്ങളിൽ പാസ്‌പോർട്ട് കൊറിയർ ഡെലിവറി നിർബന്ധമല്ല : ഇന്ത്യൻ എംബസ്സി

ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെൻ്ററുകളിലെ (ബിഎൽഎസ് ഇൻ്റർനാഷണൽ) കൊറിയർ സേവനം നിർബന്ധമല്ലെന്നും അപേക്ഷകന് ആവശ്യമെങ്കിൽ മാത്രം സേവനം ഉപയോഗിക്കാമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.അപേക്ഷകൻറെ ഡോക്യുമെൻ്റോ പാസ്‌പോർട്ടോ, പാസ്‌പോർട്ട് കേന്ദ്രത്തിൽ നിന്ന് നേരിട്ട് തന്നെ ശേഖരിക്കാവുന്നതാണെന്നും എംബസി അറിയിച്ചു .കൊറിയർ ഡെലിവറിയുമായി താരതമ്യപ്പെടുത്തുമ്പോൾ, പൂർത്തിയാക്കിയ പാസ്‌പോർട്ട് / രേഖ ഒന്നോ രണ്ടോ ദിവസം മുമ്പ് ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെൻ്ററുകളിൽ (ബിഎൽഎസ് ഇൻ്റർനാഷണൽ) നിന്നും നേരിട്ട് ലഭിക്കുന്നതാണ് .

കുവൈറ്റ് സിറ്റി, ഫഹാഹീൽ, ജിലീബ് അൽ-ഷുവൈഖ്, ജഹ്‌റ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ ബിഎൽഎസ് ഇൻ്റർനാഷണൽ, പാസ്‌പോർട്ട്, വിസ, കോൺസുലാർ അറ്റസ്റ്റേഷൻ എന്നീ സേവനങ്ങൾ ലഭ്യമാണെന്നും ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.

അനുബന്ധ രേഖകൾ സഹിതമുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനും സർവീസ് ചെയ്ത ഡോക്യുമെൻ്റുകൾ /പാസ്‌പോർട്ടുകൾ വിതരണം ചെയ്യുന്നതിനും പുറമെ, എംബസി നിശ്ചയിച്ചിട്ടുള്ള ഓരോ സേവനത്തിനും നിരക്കിൽ ചില അധിക എന്നാൽ ഓപ്ഷണൽ സേവനങ്ങൾ നൽകാൻ എംബസി BLS-ന് അധികാരം നൽകിയിട്ടുണ്ട്. അംഗീകൃത ചാർജുകൾക്ക് മുകളിലുള്ള അധിക ചാർജുകൾ നൽകേണ്ടതില്ല. ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത് നിർബന്ധമല്ലെന്നും സഹായം ആവശ്യമുള്ളവരുടെ സൗകര്യാർത്ഥം മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നതെന്നും എംബസ്സി അറിയിച്ചു .

ഈ സേവനങ്ങൾക്കുള്ള എംബസി അംഗീകൃത നിരക്കുകൾ കൗണ്ടറുകളിൽ ഉൾപ്പെടെ ഓരോ ഐസിഎസിയിലും വ്യക്തമായി പ്രദർശിപ്പിക്കും. അപേക്ഷകർക്ക് BLS നൽകുന്ന രസീതിലെ ഓപ്ഷണൽ സേവനങ്ങളുടെ നിരക്കുകളും പരിശോധിച്ച്‌ ഉറപ്പു വരുത്താവുന്നതാണ് .

error: Content is protected !!