കേരള സർക്കാരിന്റെ പ്രവാസികൾക്കായുള്ള മലയാള ഭാഷാ പഠന പദ്ധതിയായ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ എസ്എംസിഎ മേഖല ഫഹാഹീൽ ഏരിയ പഠനകേന്ദ്രത്തിലെ മധുരമലയാളം 2024 – 25 അധ്യായന വർഷത്തെ പ്രവേശനോത്സവം ഒക്ടോബർ മൂന്നാം തീയതി വ്യാഴാഴ്ച നടത്തി.
ഫഹാഹീൽ ഏരിയ പ്രധാന അദ്ധ്യാപകൻ ശ്രീ. റിനീഷ് വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ശ്രീ. സനിൽ ജി കേറ്റേത്തും എസ്എംസിഎ ജനറൽ സെക്രട്ടറി ജോർജ് വക്കത്തിനാലും നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ വൈസ് പ്രസിഡണ്ട് ശ്രീ. ബോബിൻ ജോർജ് മുഖ്യപ്രഭാഷണവും നടത്തി.
എസ്എംസിഎ ഫഹാഹീൽ ഏരിയ കൺവീനർ ശ്രീ. ജോബി വർഗീസ്, സെക്രട്ടറി ശ്രീ. ജോവിസ് ജോസ്, ട്രഷറർ ശ്രീ. സന്തോഷ് റാപ്പുഴ, മുൻ പ്രസിഡണ്ട് ശ്രീ. സാൻസി ലാൽ എന്നിവർ പ്രസംഗിച്ചു. പഠന കേന്ദ്രം പടവുകൾ 5 എച്ച്. ഓ. ഡി ശ്രീമതി ട്രിൻസി ഷാജു സ്വാഗതവും, പടവുകൾ 2 അദ്ധ്യാപകൻ ശ്രീ.ഡിൻസൺ മാത്യു നന്ദിയും പ്രകാശിപ്പിച്ച ചടങ്ങിൽ എച്ച്. ഓ. ഡിമാരും അദ്ധ്യാപകരും, കോഡിനേറ്റേഴ്സും, എസ്എംസിഎ ഏരിയ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
More Stories
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ‘പൽപ്പഗം – 24’ ഫ്ലയർ പ്രകാശനം ചെയ്തു
കണ്ടുകെട്ടിയ 68 വാഹനങ്ങളുടെ പൊതുലേലം ഇന്ന് 2024 നവംബർ 4ന് നടക്കും
അൽ മുസൈനി എക്സ്ചേഞ്ചിൻറെ ഏറ്റവും പുതിയ ശാഖ ബയാൻ CO-OP 2 ൽ തുറന്നു പ്രവർത്തനം ആരംഭിച്ചു