November 23, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.

പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായ രത്തൻ നവൽ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്നലെ വൈകുന്നേരം രത്തന്‍ ടാറ്റയെ ആരോഗ്യനില വഷളായതിനേത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു.

തിങ്കളാഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പതിവ് പരിശോധനകൾ മാത്രമാണെന്നായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്. എന്നാൽ ബുധനാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തിൻ്റെ ആരോഗ്യ നില വഷളാവുകയായിരുന്നു. രാത്രിയോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

ടാറ്റ ഗ്രൂപ്പിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ ഘടനയെ മെച്ചപ്പെടുത്തുന്നതിനായി സംഭാവനകള്‍ നല്‍കിയ അസാധാരണ നേതൃപാഠവമുള്ള വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് ടാറ്റ സണ്‍സ് ചെയർമാൻ എൻ ചന്ദ്രശേഖരൻ വ്യക്തമാക്കി.

ടാറ്റ ഗ്രൂപ്പിന് രത്തൻ ടാറ്റ ചെയർമാൻ മാത്രമായിരുന്നി. എനിക്ക് അദ്ദേഹം ഒരു വഴികാട്ടിയും സുഹൃത്തുമായിരുന്നു. അദ്ദേഹമൊരു പ്രചോദനമായിരുന്നു. അദ്ദേഹത്തിന് കീഴില്‍ ടാറ്റ ഗ്രൂപ്പില്‍ ആഗോളതലത്തില്‍ മുദ്രപതിപ്പിക്കാൻ സാധിച്ചുവെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവർ രത്തൻ ടാറ്റയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. “ദീർഘവീക്ഷണമുള്ള വ്യവസായി, അനുകമ്പയുള്ള ആത്മാവ്, അസാധാരണ മനുഷത്വം,” പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും പഴയതും ആദരിക്കപ്പെടുന്നതുമായ ഒരു വ്യവസായ സ്ഥാപനത്തിന് സുസ്ഥിരമായ നേതൃത്വം നല്‍കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ സംഭാവനകള്‍ ബോർഡ്റൂമിന് പുറത്തെത്തി. അദ്ദേഹത്തിന്റെ വിനയം, ദയ, നമ്മുടെ സമൂഹത്തെ മികച്ചതാക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയിലൂടെ അദ്ദേഹം നിരവധി ആളുകൾക്ക് പ്രിയങ്കരനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

1991 മാര്‍ച്ചില്‍ ടാറ്റ സണ്‍സിന്‌റെ ചെയര്‍മാനായി രത്തന്‍ ടാറ്റ ചുമതലയേല്‍ക്കുന്നത്. 2012 ഡിസംബര്‍ 28ന് വിരമിച്ചു. രത്തന്‌റെ ഭരണകാലത്ത് ടാറ്റയുടെ വരുമാനം പതിന്‍മടങ്ങ് വര്‍ധിച്ചു. 1991-ലെ വെറും പതിനായിരം കോടി വിറ്റുവരവില്‍നിന്ന് 2011-12 കാലയളവില്‍ 100.09 ബില്യന്‍ ഡോളറിന്‌റെ വര്‍ധനയാണ് ഉണ്ടായത്. ശ്രദ്ധേയമായ പല ഏറ്റെടുക്കലുകളും രത്തന്‌റെ കാലയളവിലുണ്ടായി. 2000-ല്‍ 450 മില്യന്‍ ഡോളറിന് ടാറ്റ ടീ ടെറ്റ്‌ലിയില്‍ നിന്നാരംഭിച്ച് 2007-ല്‍ ടാറ്റ സ്റ്റീല്‍, 2008-ല്‍ ടാറ്റ മോട്ടോഴ്‌സിന്‌റെ ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ എന്നിവയിലുമെത്തി. അടുത്ത വര്‍ഷം കമ്പനി ടാറ്റ നാനോ പുറത്തിറക്കി.

2000-ല്‍ പത്മഭൂഷണും 2008-ല്‍ പത്മവിഭൂഷണും രനത്തന്‍ ടാറ്റയ്ക്ക് ലഭിച്ചിട്ടുണ്ട്. തന്റെ വരുമാനത്തിന്റെ 60-65ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്ത രത്തൻ ടാറ്റ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസ്നേഹികളില്‍ ഒരാളു കൂടിയായിരുന്നു.

error: Content is protected !!