അറ്റകുറ്റപ്പണികൾക്കായി വെള്ളിയാഴ്ച പുലർച്ചെ 12:15 മുതൽ ആപ്പിൻ്റെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷൻ്റെ (സഹേൽ) വക്താവ് യൂസഫ് കാസിം അറിയിച്ചിരുന്നു . അൽപ സമയം മുൻപ് സേവനങ്ങൾ പൂർവ്വ സ്ഥിതിയിലായതായി അധികൃതർ അറിയിച്ചു.

ഈ അപ്‌ഡേറ്റുകൾ വഴി ഭാവിയിൽ കൂടുതൽ സുഗമവും, കാര്യക്ഷമവുമായ സേവനങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത് .
മൂന്ന് വർഷം മുമ്പ് സഹൽ ആപ്പ് ആരംഭിച്ചതിന് ശേഷം, ആപ്ലിക്കേഷൻ വഴി 2.3 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്കായി 60 ദശലക്ഷത്തിലധികം ഇലക്ട്രോണിക് ഇടപാടുകൾ ചെയ്തിട്ടുണ്ട്. നിലവിൽ 37 സർക്കാർ ഏജൻസികൾ വഴി 400 ൽ പരം ഇലക്ട്രോണിക് സേവനങ്ങൾ സഹൽ ആപ്പ് ലഭ്യമാണ് .
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു