മാതൃക തീർത്ത് കുവൈത്ത് നേതൃത്വം , ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് , കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് , പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് എന്നിവർ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തി , ബയാൻ പാലസിൽ പ്രഥമ ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങൽ പൂര്ത്തിയാക്കിയത് ,
സ്വദേശികൾക്ക് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ള സമയം ഈ മാസം അവസാനിക്കും , കുവൈത്ത് പൗരന്മാർക്ക് സെപ്റ്റംബർ 30 വരെയും , പ്രവാസികൾക്ക് ഡിസംബർ 31 വരെയുമാണ് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാൻ അനുവദിച്ച സമയം. ഇതിനകം മുഴുവൻ പേരും രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷനുകൾ സുഗമമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
അതേസമയം സ്വദേശികളും പ്രവാസികളും അടങ്ങുന്ന നിരവധിപേർ ഇനിയും രജിസ്ട്രേഷൻ പൂർത്തിയാക്കാനുണ്ട്. സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാത്തവർക്ക് എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ആറ് ഗവർണറേറ്റുകളിൽ ബയോമെട്രിക് സെന്ററുകൾ തുറന്നാണ് ബയോമെട്രിക് സ്വീകരിക്കുന്നത്. സഹൽ ആപ്ലിക്കേഷൻ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്താണ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത് , രാജ്യത്തെ ബയോമെട്രിക് സെന്ററുകളുടെ പ്രവർത്തന സമയം ആഭ്യന്തര മന്ത്രാലയം നീട്ടിയിരുന്നു. സെന്ററുകൾ ആഴ്ചയിലുടനീളം രാവിലെ 8:00 മണി മുതൽ രാത്രി 10:00 വരെ പ്രവർത്തിക്കും
More Stories
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു