കുവൈറ്റില്‍ കടുത്ത ചൂടിനെ തുടർന്ന് വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്ന സാഹചര്യത്തിൽ ചില റസിഡന്‍ഷ്യല്‍ ഏരിയകളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈദ്യുതി, ജലം, പുനരുല്‍പ്പാദന ഊര്‍ജ മന്ത്രാലയം തീരുമാനിച്ചു. തിരക്കുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ച സാഹചര്യത്തില്‍ നിലവിലെ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്ക് ലോഡ് താങ്ങാനാവാത്തതിനാൽ നിയന്ത്രണം ഏർപ്പെടുത്തുന്നതായി മന്ത്രാലയം അറിയിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു .
സബാഹ് അല്‍ അഹമ്മദ് റെസിഡന്‍ഷ്യല്‍ ഏരിയ, വെസ്റ്റ് അബ്ദുല്ല അല്‍ മുബാറക്, റുമൈതിയ, സല്‍വ, ബിദാ എന്നീ അഞ്ച് റസിഡന്‍ഷ്യല്‍ ഏരിയകളുടെ ചില ഭാഗങ്ങളിലാണ് പ്രോഗ്രാം ചെയ്ത വൈദ്യുതി മുടക്കം പ്രഖ്യാപിച്ചിരിക്കുന്നത്.
അതിനിടെ, ചില വൈദ്യുതി ഉൽപാദന യൂണിറ്റുകളിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില പ്രദേശങ്ങളിൽ തുടർച്ചയായി പവർകട്ട് നടപ്പാക്കാൻ നിർബന്ധിതരായേക്കുമെന്ന് മന്ത്രാലയം ഇന്നലെ അറിയിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3:00 മണിക്ക് 17,100 മെഗാവാട്ട് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തി , ഇലക്ട്രിക്കൽ ലോഡ് സൂചകം റെഡ് സോണിൽ എത്തിയ സാഹചര്യത്തിൽ ഉച്ചതിരിഞ്ഞ്, വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. നിലവിലെ ഉയർന്ന താപനിലയും അടിയന്തര അറ്റകുറ്റപ്പണികളുടെ ആവശ്യകതയും ഉച്ചയോടെ ഷെഡ്യൂൾ ചെയ്ത വൈദ്യുതി മുടക്കം ആവശ്യമായി വന്നതായി മന്ത്രാലയത്തിൽ നിന്നുള്ള വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു