ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : മെയ് മാസത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 1,151,421 ആയി ഉയർന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. കുവൈറ്റിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകളിൽ രണ്ട് ശതമാനവും ചരക്ക് കയറ്റുമതിയിൽ 28 ശതമാനവും വർധനയുണ്ടായതായി ഏവിയേഷൻ സേഫ്റ്റി ആൻഡ് എയർ ട്രാൻസ്‌പോർട്ട് അഫയേഴ്‌സ് ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽറാജ്ഹി ‘ കുന ‘യോട് പറഞ്ഞു. കഴിഞ്ഞ മെയ് മാസത്തിൽ എത്തിയവരുടെ എണ്ണം 532,841 ആയും പുറപ്പെടൽ 618,580 ആയി ഉയർന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തിയ വിമാനങ്ങളുടെ എണ്ണം 2023ൽ 9,744 ആയിരുന്നത് 9,959 ആയി. കഴിഞ്ഞ മെയ് മാസത്തിൽ ദുബായ്, കെയ്‌റോ, ഇസ്താംബുൾ, ദോഹ, റിയാദ് എന്നിവയായിരുന്നു ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
More Stories
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .
കുവൈറ്റ് കേരള ഇൻഫ്ലൂൻസേഴ്സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു