January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഫിറ കുവൈറ്റ് “ലോക കേരള സഭ – 2024 ചർച്ച സമ്മേളനം” സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി:ഫിറ ( ഫെഡറേഷന് ഓഫ് ഇന്ത്യൻ രജിസ്റ്ററെഡ് അസോസിയേഷൻസ്) ൻ്റെ നേതൃത്വത്തിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് “ലോക കേരള സഭ- 2024
ചർച്ച സമ്മേളനം ” സംഘടിപ്പിച്ചു. ഫിറ  സെക്രട്ടറി ചാൾസ് പി ജോർജ് സ്വാഗതം പറഞ്ഞു. പ്രസ്തുത ചടങ്ങിൽ ആക്ടിംഗ് കൺവീനർ ഷൈജിത് അദ്ധ്യക്ഷത വഹിച്ചു. ഫിറ സ്ഥാപക കൺവീനറും ലോക കേരള സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അംഗവുമായ ബാബു ഫ്രാൻസീസ് ചർച്ച സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഫിറ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ബത്താർ വൈക്കം ആശംസകൾ നേർന്നു. ബിജു സ്റ്റീഫൻ മോഡറേറ്ററായി ചർച്ച നിയന്ത്രിച്ചു. ചടങ്ങിൽ പ്രവാസികൾക്കിടയിലെ ജനകീയ  ഇടപെടലുകളെ കൊണ്ട്  ലോക കേരള സഭ അംഗമായി സുപരിചിതനായ ബാബു ഫ്രാൻസീസിനെ ആദരിച്ചു.  സംഘടന പ്രതിനിധികൾ,
പ്രവാസികളുടെ വിവിധ വിഷയങ്ങളുമായി  ബന്ധപ്പെട്ട  പരാതികൾ/നിർദ്ദേശങ്ങൾ/നിവേദനങ്ങൾ കേരള സർക്കാരിൻ്റെ ശ്രദ്ധയിൽ പ്പെടുത്താൻ ലോക കേരള സഭയിൽ സമർപ്പിക്കുന്നതിനായി ചർച്ചയിൽ അവതിരിപ്പിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബേബി ഔസേഫ്, ജീവ്സ് എരിഞ്ചേരി , ജയകുമാർ,മാർട്ടിൻ മാത്യു, പി.എം നായർ, വിനയൻ, ജിനേഷ്, സുനീഷ്, അജിത് കുമാർ, ജെറാൾഡ് പിൻ്റോ,സണ്ണി മിറാൻഡ, സുധീർ, അരുൾ രാജ്, റാഷിദ് പയ്യന്നൂർ, ബിജു ഭവൻസ്, മിനി കൃഷ്ണ, അശോകൻ തിരുവനന്തപുരം എന്നിവർ സംസാരിച്ചു. ജീവ്സ് എരിഞ്ചേരി നന്ദി പറഞ്ഞു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!