ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : നീണ്ട 39 വർഷത്തെ കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് സ്ഥിര താമസത്തിന് പോകുന്ന കുവൈത്ത് എലത്തൂർ അസ്സോസിയേഷൻ മുൻ വൈസ് പ്രസിഡണ്ട് ഹംസ കമ്പി വളപ്പിലിന് കുവൈത്ത് എലത്തൂർ അസ്സോസിയേഷൻ യാത്രയയപ്പ് നൽകി.
അദ്ദേഹത്തിൻറെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ കുവൈത്ത് എലത്തൂർ അസ്സോസിയേഷൻ്റെ മെമെന്റോ പ്രസിഡണ്ട് യാക്കൂബ് എലത്തൂർ കൈമാറി. ജനറൽ സെക്രട്ടറി ഹബീബ് എടേക്കാട് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡണ്ട് ഫൈസൽ എൻ അദ്ദേഹത്തിന് അസോസിയേഷൻ്റെ സ്നേഹോപഹാരവും കൈമാറി.
കുവൈറ്റ് എലത്തൂർ അസോസിയേഷൻ്റെ എല്ലാവിധ പ്രവർത്തന മേഖലയിലും അദ്ദേഹത്തിന്റ നിസ്വാര്‍ത്ഥമായ സേവനം മാതൃകാ പരമായിരുന്നു എന്നും അത് സംഘടന എന്നും ഓർമ്മിക്കപ്പെടുന്നതാണെന്നും ചടങ്ങിൽ സംസാരിച്ച പ്രസിഡൻറ് യാക്കൂബ് എലത്തൂർ അനുസ്മരിച്ചു.
ചടങ്ങിൽ ഉപദേശക സമിതി അംഗം റഫീഖ് എൻ, ജോയൻ്റ് സെക്രട്ടറിമാരായ ആലികുഞ്ഞി കെ എം , ഇബ്രാഹിം ടി ടി , എക്സിക്യൂട്ടീവ് മെമ്പർമാരായ മുഹമ്മദ് ഇക്ബാൽ എൻ, മുഹമ്മദ് ഷെരീഫ് കെ, ബഷീർ കെ വി, ബിച്ചു കോയ, റയാൻ ഷെരീഫ് എന്നിവരും പങ്കെടുത്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.