January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സാരഥി കുവൈറ്റ്‌ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ  നേതൃത്വം

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: സാരഥി കുവൈറ്റിന്റെ ഭാഗമായി, ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള “എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ്” ന്റെ 18-)മത് കൗൺസിൽ യോഗം 2024 മെയ് 31-നു സംഘടിപ്പിച്ചു.

ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ. എസ്. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ ചെയർമാനും തുടർന്ന് സംസാരിച്ച വൈസ് ചെയർമാൻ സി എസ് വിനോദും  അവരുടെ പ്രസംഗങ്ങളിൽ, സാരഥി കുവൈറ്റ്‌ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ സാരഥി സെന്റർ ഫോർ എക്സലൻസ് (എസ് സി എഫ് ഇ ) മികച്ച പിന്തുണ നൽകിയതിലൂടെ, ട്രസ്റ്റ് കഴിഞ്ഞ വർഷം കൂടുതൽ പ്രവർത്തന മികവ് നേടിയെടുക്കാൻ സാധിച്ചു എന്നു പറയുകയുണ്ടായി. ഈ നേട്ടത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് എസ് സി എഫ് ഇ കോഴ്സ് ഡയറക്ടർ കേണൽ എസ്. വിജയൻ (റിട്ട.), ചെയർമാൻ അഡ്വ. അരവിന്ദാക്ഷൻ എൻ. എസ്. കേണൽ നയിക്കുന്ന വിദഗ്ദ്ധരും, അർപ്പിതമനസ്സോടു കൂടി പ്രവർത്തിക്കുന്ന ടീമിന്റെ പിന്തുണയാണ് എന്നവർ ചൂണ്ടിക്കാട്ടി.

സാരഥി കുവൈറ്റ് പ്രസിഡന്റ് അജി കെ. ആർ. യോഗം ഉദ്ഘാടനം ചെയ്തു, സാരഥി ട്രസ്റ്റ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു സംസാരിക്കുകയും  കൂടാതെ മികച്ച പ്രവർത്തനം നടപ്പിൽ വരുത്തിയ എസ് സി എഫ് ഇ ടീമിനോടുള്ള  നന്ദി കൂടി  പ്രകടിപ്പിച്ചു.

സാരഥി ട്രസ്റ്റ് സെക്രട്ടറി ജിതിൻദാസ് വാർഷിക റിപ്പോർട്ടും, ട്രഷറർ ലിവിൻ രാമചന്ദ്രൻ ധനകാര്യറിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങൾ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും അഭിപ്രായങ്ങളും ഉന്നയിക്കുകയും , ബന്ധപ്പെട്ടവർ അതിനുള്ള മറുപടി നൽകുകയും ചെയ്തു. തുടർന്ന് രണ്ടു റിപ്പോർട്ടുകളും ഏകകണ്ഠമായി പാസ്സാക്കുകയും ചെയ്തു.

ട്രസ്റ്റ് പ്രവർത്തനങ്ങൾക്ക് വിവിധ ഘട്ടങ്ങളിൽ പിന്തുണ നൽകി പ്രവർത്തിച്ച അജിത് ആനന്ദ് (ഇഗ്നിട്ട് – 2023), മനു കെ. മോഹൻ (സ്പാർക്കിൽ – 2024), ബിന്ദു സജീവ് (മീഡിയ വിംഗ് കോഓർഡിനേഷൻ) , പ്രശാന്ത് കെ (എ ഐ ആൻഡ് റോബോട്ടിക് കോഓർഡിനേറ്റർ ) എന്നിവർക്ക് ആദരസൂചകമായി മെമെന്റോകൾ സമ്മാനിച്ചു. കഴിഞ്ഞ പ്രവർത്തനവർഷം ഏറ്റവും അധികം പിന്തുണ നൽകി പ്രവർത്തിച്ച യൂണിറ്റിനുള്ള ആദരവ് ഫഹാഹീൽ യൂണിറ്റിനു നൽകുകയുണ്ടായി.   

ട്രസ്റ്റ് പ്രവർത്തനങ്ങൾക്ക് ആശംസ അർപ്പിച്ചു കൊണ്ട് ജയൻ സദാശിവൻ (ജനറൽ സെക്രട്ടറി, സാരഥി കുവൈറ്റ്), ദിനു കമൽ (ട്രഷറർ, സാരഥി കുവൈറ്റ്), കേണൽ എസ്. വിജയൻ (ഡയറക്ടർ, എസ് സി എഫ് ഇ), സുരേഷ് കൊച്ചത്ത് (സാരഥി പേട്രൺ), സിജി പ്രദീപ് (വൈസ് ചെയർപേഴ്സൺ, സാരഥി കുവൈറ്റ്), സി. എസ്. ബാബു (ആഡ്വൈസറി ബോർഡ്, സാരഥി കുവൈറ്റ്), സുരേഷ് കെ. (ചെയർമാൻ, 25-ആം വാർഷിക ആഘോഷം), സജീവ് നാരായണൻ (മുൻ. പ്രസിഡന്റ്, സാരഥി കുവൈറ്റ്) എന്നിവർ സംസാരിച്ചു.

ബിനുമോൻ എം. കെ (ജോയിന്റ് സെക്രട്ടറി, സാരഥി ട്രസ്റ്റ്) സ്വാഗതം ആശംസിക്കുകയും, ലിവിൻ രാമചന്ദ്രൻ (ട്രഷറർ, സാരഥി ട്രസ്റ്റ്) നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു  .

യോഗത്തിന്റെ പ്രസീഡിയം കൈകാര്യം ചെയ്തത് സുരേഷ് വെളളപ്പള്ളി, സജീവ് കുമാർ, അനിത്കുമാർ എന്നിവർ ചേർന്നായിരുന്നു.

സാരഥി ട്രസ്റ്റ് പുതിയ ഭാരവാഹികളായി ജിതിൻ ദാസ് സി.ജി (ചെയർമാൻ), ഷനൂബ് ശേഖർ (വൈസ് ചെയർമാൻ), ബിന്ദു സജീവ് (സെക്രട്ടറി), അജിത് ആനന്ദ് (ജോയിന്റ് സെക്രട്ടറി), റെജി സി.ജെ. (ട്രഷറർ), ശ്രീരാജ് (ജോയിന്റ് ട്രഷറർ) എന്നിവർ 2024 -2026  പ്രവർത്തന വർഷത്തേക്കുള്ള ചുമതലയേറ്റു.
ട്രസ്റ്റി ബോർഡിനായി തിരഞ്ഞെടുക്കപ്പെട്ടവർ ജിജി കരുണാകരൻ, പ്രവീൺ എം. എം, സതീഷ് പ്രഭാകരൻ, വിപിൻ നാഥ്, പുഷ്പദാസ് എന്നിവരാണ്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!