ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: മലയാളം മിഷന്റെ നേതൃത്വത്തിൽ കുവൈറ്റിൽ നടന്ന പഠനോത്സവം 2024ന്റെ ഫലം പ്രഖ്യാപിച്ചു. ആകെ പരീക്ഷയെഴുതിയ 667 പേരും വിജയികളായി. കണിക്കൊന്നയില്‍ 428 പേരും , സൂര്യകാന്തിയില്‍ 161 പേരും, ആമ്പലില്‍ 66 പേരും, ആമ്പല്‍ ലാറ്ററല്‍ എന്‍ട്രി 9 പേരും നീലക്കുറിഞ്ഞി ലാറ്ററല്‍ എന്‍ട്രി 3 പേരുമാണ് പഠനോത്സവത്തിൽ പങ്കെടുത്തിരുന്നത്. കല കുവൈറ്റ്, എസ്.എം.സി.എ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ, സാരഥി കുവൈറ്റ്, പൽപ്പക്, എൻ.എസ്.എസ് കുവൈത്ത്, കെ.കെ.സി.എ എന്നീ മേഖലകളിൽ നിന്നുള്ള വിദ്യാർഥികളാണ് പഠനോനോത്സവത്തിൽ പങ്കെടുത്തത്.
കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ കോഴ്സുകളാണ് മലയാളം മിഷൻ നടത്തി വരുന്നത്. നിലക്കുറിഞ്ഞി വിജയിക്കുന്നതോടെ പത്താംതരത്തിന് തുല്യമായ സർട്ടിഫിക്കറ്റ് പഠിതാക്കൾക്ക് ലഭിക്കും.
പഠനോത്സവ വിജയികളെയും, മേഖലാ ഭാരവാഹികളെയും, അധ്യാപകരെയും അഭിനന്ദനം അറിയിക്കുന്നതായും, പഠനോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സഹായം നൽകിയ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയ്ക്കും, മാതൃഭാഷാ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് സനൽ കുമാർ, സെക്രട്ടറി ജെ.സജി എന്നിവർ പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.