ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) ആർട്സ് ഫെസ്റ്റിൽ ഫഹാഹീൽ സോൺ ചാമ്പ്യന്മാരായി. അബ്ബാസിയ സോൺ രണ്ടാം സ്ഥാനവും സെൻട്രൽ സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ അഞ്ഞൂറിലധികം പേർ പങ്കാളികളായി. സമാപന സമ്മേളനത്തിൽ പ്രസിഡന്റ് പി. ലിജീഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു.കെ സ്വാഗതവും ആർട്സ് സെക്രട്ടറി വിനോജ് കുമാർ നന്ദിയും പറഞ്ഞു. രക്ഷാധികാരി സമിതി അംഗം അനിൽ കേളോത്ത്, ഉപദേശകസമിതി അംഗം ഓമനക്കുട്ടൻ, ഫീനിക്സ് ഗ്രൂപ് ജനറൽ മാനേജർ രാജീവ്, ഫോക് ട്രഷറർ സാബു ടി.വി, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, ബാലവേദി കൺവീനർ ജീവ സുരേഷ് എന്നിവർ ആശംസകൾ നേർന്നു. ഫോക് ഭാരവാഹികൾ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ മത്സരങ്ങളിലെ വിധികർത്താക്കൾക്കുള്ള ഫോക്കിന്റെ സ്നേഹോപഹാരവും കൈമാറി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.