ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കെഫാക് ഇന്നൊവേറ്റീവ് മാസ്റ്റേഴ്സ് – സോക്കർ ലീഗ് സീസൺ 23-24 മത്സരങ്ങൾ സെമി ലൈനപ്പായി സോക്കർ ലീഗിൽ മാക് കുവൈറ്റ് – ഇന്നൊവേറ്റീവ് എഫ് സി യും , ഫ്ളൈറ്റേഴ്‌സ് എഫ് സി – സിൽവർ സ്റ്റാർസ് എസ് സിയും തമ്മിൽ ഏറ്റുമുട്ടും മാസ്റ്റേഴ്സ് ലീഗിൽ യങ് ഷൂട്ടേർസ് അബ്ബാസിയ – ഫ്ളൈറ്റേഴ്‌സ് എഫ്സിയും , മലപ്പുറം ബ്രദേഴ്‌സ് – സി എഫ് സി സാൽമിയയും തമ്മിൽ ഏറ്റുമുട്ടും . മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ നടന്ന മാസ്റ്റേഴ്സ് ലീഗിലെ ആദ്യ ക്വാർട്ടർ മത്സരത്തിൽ യങ് ഷൂട്ടേർസ് അബ്ബാസിയ ടൈ ബ്രെക്കറിൽ മാക് കുവൈറ്റിനെ പരാജയപ്പെടുത്തി മുഴുവൻ സമയവും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചപ്പോൾ മത്സരം ടൈ ബ്രെക്കറിൽ നീങ്ങി . രണ്ടാം മത്സരത്തിൽ ഫ്ളൈറ്റേഴ്‌സ് എഫ് സി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയെ പരാജയപ്പെടുത്തി മൂന്നാം മത്സരത്തിൽ മലപ്പുറം ബ്രദേഴ്‌സ് എതിരില്ലാത്ത ഒരു ഗോളിന് സോക്കർ കേരളയെ പരാജയപ്പെടുത്തി . നാലാം മത്സരത്തിൽ സി എഫ് സി സാൽമിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്പാർക്സ് എഫ് സിയെ പരാജയപ്പെടുത്തി സെമി ഫെനലിലേക്ക് മുന്നേറി . ആവേശം നിറഞ്ഞ സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ മാക് കുവൈറ്റ് എതിരില്ലാത്ത ഒരു ഗോളിന് ബിഗ്‌ബോയ്സ് എഫ് സിയെ പരാജയപ്പെടുത്തി . രണ്ടാം മൽസരത്തിൽ ഇന്നൊവേറ്റീവ് എഫ് സി റൗദ എഫ് സിയെ പരാജയപ്പെടുത്തി . മൂന്നാം മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയെ പരാജയപോലെടുത്തി . നാലാം മത്സരത്തിൽ ഫ്ളൈറ്റേഴ്‌സ് എഫ് സി ടൈ ബ്രെക്കറിൽ സെഗുറോ കേരളാ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി . മുഴുവൻ സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോൾരഹിത സമനിലപാലിച്ചപ്പോൾ മൽസരം ടൈ ബ്രെക്കറിലേക്ക് നീങ്ങിയപ്പോൾ ജയം ഫ്ലയറ്റേഴ്സിനൊപ്പം നിന്ന്
മത്സരങ്ങളിലെ മോസ്റ്റ് വാല്യൂഅബിൾ കളിക്കാരായി
മാസ്റ്റേഴ്സ് ലീഗിൽ ലത്തീഫ് ( യങ് ഷൂട്ടേർസ് അബ്ബാസിയ ) ബൈജു (സി എഫ് സി സാൽമിയ )ബിജു (ഫ്ളൈറ്റേഴ്‌സ് എഫ് സി ) രാജേഷ് (മലപ്പുറം ബ്രദേഴ്‌സ് ) സോക്കർ ലീഗിൽ മൻസൂർ (മാക് കുവൈറ്റ് )ജോയൽ (ഫ്ളൈറ്റേഴ്‌സ് എഫ് സി ) അജേഷ് (ഇന്നൊവേറ്റീവ് എഫ് സി ) നിധിൻ (സിൽവർ സ്റ്റാർസ് എസ് സി)
എന്നിവരെയും തിരഞ്ഞെടുത്തു . മത്സരങ്ങൾക്കു കെഫാക് മാനേജ്‌മെന്റ് ഭാരവാഹികൾ നേതൃത്വം നൽകി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.