ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഐപിഎൽ പ്രവചന മത്സരവുമായി കണ്ണൂർ എക്സ്പാട്സ് അസോസിയേഷൻ. ഇന്ത്യൻ പ്രീമിയർ ലീഗ് അവസാന ഘട്ടത്തിൽ നിൽക്കുമ്പോൾ ജേതാക്കളെ പ്രവചിക്കുവാൻ ആയാണ് മത്സരം. മത്സരത്തിന്റെ പോസ്റ്റര്‍ കെഈഎ പ്രസിഡന്‍െറ് വി എ കരീമ്മില്‍ നിന്നും മുന്‍ ഇന്ത്യന്‍ ഫുഡ്ബോള്‍ താരം മുഹമ്മദ് റാഫി ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. ഫെെനലിലെ വിജയിയെ പ്രവചിക്കുന്ന മല്‍സരാര്‍ത്ഥിക്ക് സ്മാർട്ട് ഫോൺ സമ്മാനമായി ലഭിക്കുന്നതായിരിക്കും.
മത്സരത്തിന്റെ നിയമാവലി
1.ഉത്തരം അയക്കേണ്ട നമ്പര്‍ +965 55761818
2 . ഉത്തരം അയക്കേണ്ട അവസാന (തീയതി സമയം) 2024 മെയ് 25 കുവൈറ്റ് സമയം രാത്രി 9 മണി.
3 . ഒരു നമ്പറില്‍ നിന്നും ഒരു തവണ മാത്രമേ ഉത്തരം അയക്കാന്‍ സാധിക്കുകയുള്ളു.
4 . അയച്ചു
കഴിഞ്ഞാല്‍ എഡിറ്റ് ചെയ്യുവാനോ ഡിലീറ്റ് ചെയ്ത് രണ്ടാം തവണ Post ചെയ്താല്‍ സ്വീകരിക്കുന്നതല്ല.
5 . ഒന്നില്‍ കൂടുതലാളുകള്‍ വിജയിയായ് വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുക്കുന്നതായിരിക്കും
6 . അന്തിമ തീരുമാനം കെഈഎ കമ്മറ്റിക്കായിരിക്കും
KANNUR EXPAT’S ASSOCIATION KuWAIT
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.