ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: താമസ തൊഴിൽ നിയമം ലംഘിച്ച 68 പേരെ ഫർവാനിയ, അൽ-അഹമ്മദി, മുബാറക് അൽ-കബീർ, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഫർവാനിയയിലും ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലും നടത്തിയ പരിശോധനയിൽ 43 റെസിഡൻസി നിയമം ലംഘിച്ചവരെ അറസ്റ്റ് ചെയ്തു.
അൽ-അഹമ്മദി, മുബാറക് അൽ-കബീർ ഗവർണറേറ്റുകളിൽ ത്രികക്ഷി കമ്മിറ്റി നടത്തിയ മറ്റൊരു കാമ്പെയ്‌നിൻ്റെ ഫലമായി വിവിധ രാജ്യക്കാരായ 25 റെസിഡൻസി, വർക്ക് നിയമ ലംഘകരെ അറസ്റ്റ് ചെയ്തു.
റെസിഡൻസി നിയമം ലംഘിക്കുന്നവരോട് പൊതുമാപ്പ് കാലയളവ് പ്രയോജനപ്പെടുത്തി തങ്ങളുടെ പദവിയിൽ മാറ്റം വരുത്തുകയോ കരിമ്പട്ടികയിൽ പെടുത്താതെ രാജ്യം വിടുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. പൊതുമാപ്പ് കാലാവധി ജൂൺ 17ന് അവസാനിക്കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്