ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് മായി സഹകരിച്ചു കഴിഞ്ഞ ഒരുമാസമായി നടന്നു വരുന്ന കെഫാക് അന്തർ ജില്ലാ ഫുട്ബോൾ സോക്കർ & മാസ്റ്റേഴ്സ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു . മെയ് 10 നു വെള്ളിയാഴ്ചച്ച വൈകിട്ട് മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഗ്രാൻഡ് ഫിനാലെ മത്സരങ്ങളിൽ മാസ്റ്റേഴ്സ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഫോക്ക് കണ്ണൂർ കെ ഡി എൻ എ കോഴിക്കോടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി തുർച്ചയായ രണ്ടാം സീസണിലും ചാമ്പ്യന്മാരായി .
എക്സ്ട്രാ ടൈമിൽ ഷബീർ അലി ആണ് വിജയ ഗോൾ നേടിയത് . സോക്കർ ലീഗിൽ ജാസ് മാക്സ് മലപ്പുറത്തെ ടൈ ബ്രെക്കറിൽ പരാജയപ്പെടുത്തി എറണാകുളം ചാമ്പ്യന്മാരായി മത്സരത്തിന്റെ മുഴുവൻ സമയവും ശേഷം അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചു എറണാകുളത്തിന്റെ ആദ്യ കിരീട നേട്ടമാണ് . മാസ്റ്റേഴ്സ് ലീഗ് ലൂസേഴ്‌സ് ഫൈനലിൽ എറണാകുളത്തെ ടൈ ബ്രെക്കറിൽ പരാജയപ്പെടുത്തി ജാസ് മാക്സ് മലപ്പുറം മൂന്നാം സ്ഥാനം നേടി . സോക്കർ ലീഗിൽ ലൂസേഴ്‌സ് ഫൈനലിൽ കെ ഇ എ കാസർഗോഡ് ട്രാസ്‌ക് തൃശൂരിനെ ടൈ ബ്രെക്കറിൽ പരാജയപ്പെടുത്തി . മത്സരങ്ങൾ വീക്ഷിക്കാൻ നിരവധി പേരാണ് മിശ്രിഫിലെ സ്റ്റേഡിയത്തിൽ എത്തിയത് മുഖ്യ അതിഥികളായി ഫ്രണ്ട്‌ലൈൻ ലോജിസ്റ്റിക്സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് മുസ്തഫാ കാരി , അഖിൽ കരി (ഡയറക്ടർ – ഫ്രണ്ട്‌ലൈൻ ലോജിസ്റ്റിക്സ് ഗ്രൂപ്പ് ) , മിശാരി അൽ മർജാൻ (ഹെഡ് കോച്ച് സാൽമിയ സ്പോർട്ടിങ് ക്ലബ് ) എന്നിവർ കിക്ക് ഓഫ് നിർവ്വഹിച്ചു , ഷബീർ മണ്ടോളി (എം ഡി -ടോം ആൻഡ് ജെറി റെസ്റ്റോറന്റ് ) മാസ്റ്റേഴ്സ് ലീഗിൽ ഫെയർ പ്ലേയ് ട്രോഫിക്ക് തിരുവനന്തപുരത്തെയും സോക്കർ ലീഗിൽ ഫോക് കണ്ണൂരും അർഹരായി . കെഫാക് ഫോട്ടോ ഗ്രാഫർ റഹ്‌മാൻസ് ഫോട്ടോ ഗ്രാഫിയുടെ പുതിയ ലോഗോ പ്രകാശനം കെഫാക് മിശാരി അൽ മര്‍ജാന് നിർവ്വഹിച്ചു .
മാസ്റ്റേഴ്സ് ലീഗിൽ ഉണ്ണി കൃഷ്ണൻ (മികച്ച കളിക്കാരൻ & ടോപ് സ്‌കോറർ -ഫോക് കണ്ണൂർ )ഹാറൂൺ (ഗോൾ കീപ്പർ -കെ ഡി എൻ എ കോഴിക്കോട് ) അബ്ദുൽ റാഷിദ് (ഡിഫൻഡർ -ജാസ് മാക്സ് മലപ്പുറം ) എന്നിവരെയും സോക്കർ ലീഗിൽ , സുമിത് (ഗോൾ കീപ്പർ -എറണാകുളം ) റമീസ് (മികച്ച കളിക്കാരൻ -ജാസ് മാക്സ് മലപ്പുറം ) ആസിഫ് (ടോപ് സ്‌കോറർ -ട്രാസ്‌ക് തൃശൂർ ) ശബരീനാഥ് (ടോപ് സ്‌കോറർ-എറണാകുളം ) നിഖിൽ (ഡിഫൻഡർ – എറണാകുളം )
കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി , സെക്രട്ടറി ജോസ് കാർമെണ്ട് , ട്രഷറർ മൻസൂർ അലി , വൈസ് പ്രസിഡന്റ് മാരായ ബിജു ജോണി , റോബർട്ട് ബെർണാഡ് , അഡ്വൈസർ സിദ്ദിഖ് , മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ ആയ അബ്ദുൾറഹ്മാൻ , ലത്തീഫ് , ജോർജ്ജ് , നൗഫൽ , ഫൈസൽ ഇബ്രാഹിം , ജോർജ്ജ് ജോസഫ് , നാസർ പള്ളത് , റബീഷ് , ഷനോജ് ഗോപി , ഷുഹൈബ് , ഹനീഫ , നൗഷാദ് കെ സി , റിയാസ് ബാബു , ഉമൈർ അലി , എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്‌തു
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്