ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവ് ആരംഭിച്ചതിന് ശേഷം 1,807 റെസിഡൻസി നിയമലംഘകർ കുവൈത്ത് വിട്ടതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
അവരിൽ ഭൂരിഭാഗവും ആർട്ടിക്കിൾ 20, ആർട്ടിക്കിൾ 18 റസിഡൻസി ആയിരുന്നു, എന്നാൽ വിസിറ്റ് വിസ കാലഹരണപ്പെട്ട കുറച്ച് പേരും രാജ്യം വിടാനുള്ള പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തി.
പാസ്‌പോർട്ട് നഷ്‌ടപ്പെടുകയോ സ്‌പോൺസർമാരുടെ കൈവശം ഇരിക്കുകയോ ചെയ്‌ത 2,801 പ്രവാസികൾ രാജ്യം വിടാനുള്ള യാത്രാരേഖകൾ എംബസികളിൽ നിന്ന് നേടിയെടുത്തതായി റിപ്പോർട്ട് കൂട്ടിച്ചേർത്തു .
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി