ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ‘നേരറിവ് നല്ല നാളേക്ക്’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി കുവൈത്തിലെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന മദ്രസകളിൽ പ്രവേശനോത്സവം ‘മിഹ്റജാനുൽ ബിദായ’ ഏപ്രിൽ 19 ന് വെള്ളി രാവിലെ 8.30 മണിക്ക് നടക്കും.
അബ്ബാസിയ ദാറുത്തർബിയ മദ്റസ, ഫഹാഹീൽ തഅ’ലീമിൽ ഖുർആൻ മദ്രസ, സാൽമിയ മദ്റസതുന്നൂർ എന്നീ മൂന്ന് മദ്രസകളാണ് പ്രവേശനോത്സവത്തിന് തയ്യാറെടുത്തിരിക്കുന്നത്. ധാർമ്മിക മൂല്യങ്ങളിലും മതസൗഹാർദ്ദത്തിലുമൂന്നിയ പാഠ്യപദ്ധതികളാണ് മദ്രസകളിൽ നൽകപ്പെടുന്നത്. മദ്റസ പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതർക്കൊരു സ്നേഹ സമ്മാനം, പഠനോപകരണം വിതരണം തുടങ്ങിയവ ഉണ്ടായിക്കുമെന്ന് മദ്‌റസ ഭാരവാഹികൾ അറിയിച്ചു.
മത വിദ്യാഭ്യാസം നേടുവാൻ വേണ്ടി കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതോടൊപ്പം അവർക്കുള്ള വാഹന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.
ഖുർആൻ പഠനത്തിന് മുൻഗണന, ഒന്നുമുതൽ പ്ലസ് ടു വരെയുള്ള ക്‌ളാസ്സുകളിലേക്ക് പ്രവശനം, ഉന്നത പരിശീലനം ലഭിച്ച ഉസ്താദുമാരുടെ സേവനം, നാട്ടിൽ തുടർ പഠനത്തിനുള്ള ടി.സി സൗകര്യം, കലാ സാഹിത്യ മത്സരങ്ങൾ കൂടാതെ മലയാള ഭാഷ പഠനത്തിന് അവസരം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അഡ്മിഷനും വിശദ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
– അബ്ബാസിയ്യ 94974271, 90002329, 97391896
– ഫഹാഹീൽ 99286063, 60352790, 55900385
– സാൽമിയ 65699380, 55794289, 65727165
More Stories
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം