ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് എലത്തൂർ അസോസിയേഷൻ (കെ.ഇ.എ) എല്ലാ വർഷവും നടത്തി വരാറുളള സ്നേഹസംഗമം ഏപ്രിൽ 18 വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചു മണി മുതൽ 19 വെള്ളിയാഴ്ച്ച രാത്രി 8 മണി വരെ കബദ് റിസോർട്ടിൽ വെച്ച് നടത്തുമെന്ന് സംഘടകർ അറിയിച്ചു.
പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കലാ കലാ കായിക വിനോദ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. സ്നേഹ സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും കൂടാതെ നറുക്കെടുപ്പിലൂടെ വിജയികളാവുന്നവർക്ക് മെഗാ ബമ്പർ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. കുവൈറ്റിലുള്ള കെ.ഇ.എ യുടെ എല്ലാ മെമ്പർമാരും സ്നേഹ സംഗമത്തിൽ പങ്കെടുക്കണമെന്നും മെമ്പർമാർക്കു കബദ് റിസോര്ട്ടിലേക്ക് എത്തിചേരുന്നതിനായി വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നുംകമ്മിറ്റി ഭാരവാഹികൾ കൂട്ടിച്ചേർത്തു.
സ്നേഹ സംഗവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്കായി സ്നേഹ സംഗമ പ്രോഗ്രാം ചെയർമാൻ റഫീഖ് എൻ (97398453), പ്രോഗ്രാം മുഖ്യ കൺവീനർ അസീസ് എം (65997088) എന്നിവരുമായി ബന്ധപ്പെടുക.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.