ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് പോലീസസിൻ്റെ യൂണിഫോമിൽ മാറ്റം.ഏപ്രിൽ 1 മുതലാണ് കുവൈറ്റ് പോലീസ് സേനയിലെ അംഗങ്ങൾ വേനൽക്കാല യൂണിഫോം ധരിച്ച് തുടങ്ങിയത്.
മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെൻ്റ് പുറപ്പെടുവിച്ച സർക്കുലർ അനുസരിച്ചാണ് പോലീസ് സേന പതിവുപോലെ വേനൽക്കാല യൂണിഫോം ധരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
നവംബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാലത്ത്, സാധാരണയായി കറുത്ത നിറത്തിലുള്ള ശൈത്യകാല യൂണിഫോമിലേക്ക് പോലീസ് ഉദ്യോഗസ്ഥർ മാറുന്നത് പതിവാണ്. നേരെമറിച്ച്, വേനൽക്കാലത്ത്, അവർ അവരുടെ
നീല നിറമുള്ള പോലീസ് യൂണിഫോമിലേക്ക് മടങ്ങുന്നു.
More Stories
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി