ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സൗഹൃദ വേദി സാൽമിയ 2024-25 ദ്വിവർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ വെച്ച് നടന്ന സംഗമത്തിന് സൗഹൃദ വേദി സാൽമിയ പ്രസിഡന്റ് ജോർജ് പയസ്സ് അധ്യക്ഷത വഹിച്ചു. സെന്റ്. ജോൺസ് മാർത്തോമാ ചർച്ച് വികാരി റവ: ഫാദർ സി.സി കുരുവിള, സാരഥി വനിതാ വേദി സെക്രട്ടറി ശ്രീമതി. പൗർണമി സംഗീത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നന്മയാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനമെന്നും സൗഹൃദ വേദി പോലുള്ള കൂട്ടായ്മകൾ മനുഷ്യർ തമ്മിലുള്ള സൗഹാർദ്ധവും മാനവികതയും കൂടുതൽ ഊട്ടിയുറപ്പിക്കാൻ സഹായിക്കുമെന്നും ആശംസകൾ അർപ്പിച്ചു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.കെ ഐ ജി കുവൈത്ത് കേന്ദ്ര കൂടിയാലോചനാ സമിതി അംഗം സക്കീർ ഹുസൈൻ തുവ്വൂർ ഇഫ്താർ സന്ദേശം നൽകി. ഇഫ്ഫ നജീബ്, ഇസ്മഹ് നജീബ് എന്നിവർ പ്രാർത്ഥനാ ഗീതം ആലപിച്ചു. സൗഹൃദ വേദി സെക്രട്ടറി ശ്രീ. മനോജ് പരിമണം സ്വാഗതം ആശംസിക്കുകയും, പ്രോഗ്രാം കൺവീനർ അമീർ കാരണത്ത് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. നിസാർ കെ.റഷീദ് ആങ്കറിങ് നിർവഹിച്ചു . തുടർന്ന് സൗഹൃദ വേദി-സാൽമിയ 2024-25 ദ്വിവർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് നടന്നു. സൗഹൃദ വേദി എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് ഷിബിലി തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.