ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് തിരുവല്ല പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ സ്വദേശികൾ അടക്കമുള്ള നിരവധി ആളുകൾ പങ്കെടുത്തു. പ്രസിഡന്റ് ജെയിംസ് വി കൊട്ടാരത്തിന്റ അധ്യക്ഷതയിൽ കൂടിയ യോഗം ഫാദർ ഗീവർഗീസ് ജോൺ മണത്തറ ഉൽഘാടനം ചെയ്തു.കെ എം സി സി വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി റമദാൻ സന്ദേശം നൽകി,കുട്ടനാട് എം എൽ എ തോമസ് കെ തോമസ് മുഖ്യഅതിഥി ആയിരുന്നു.രക്ഷാധികാരികളായ എബി വരിക്കാട്, കെ എസ് വർഗീസ്, കേരള പ്രവാസി അസോസിയേഷൻ രക്ഷധികാരി തോമസ് പള്ളിക്കൽ, നിക്സൺ ജോർജ്, റെജി കോരുത്, ഷാഹുൽ ബേപ്പൂർ , സക്കീർ പുത്തെൻപാലം, എൻ എസ് ജയൻ, മാത്യു ഫിലിപ്പ്, തമ്പി ലൂക്കോസ്, ടൈറ്റസ് വർഗീസ്, ലാലു ജേക്കബ്, ജോഫി മലബാർ ഗോൾഡ്,റിനോ എബ്രഹാം,ഷെറിൻ മാത്യു, നിസ്സാം എം,റെജി ചാക്കോ ഓമെഗാ, ബെന്നി പയമ്പള്ളി,ഷിജു ഓതറ വർഗീസ് പോൾ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
സെക്രട്ടറി റെയ്ജു അരീക്കര സ്വാഗതവും ട്രഷറർ ബൈജു ജോസ് നന്ദിയും പറഞ്ഞു.അലക്സ് കാറ്റോട്, ശിവകുമാർ തിരുവല്ല, ടിൻസി ഇടുക്കിള, സുജൻ ഇടപ്രാൽ,ഷെബി തോമസ്, എബി തോമസ്,കെ ആർ സി റെജി ചാണ്ടി, മഹേഷ് ഗോപാലകൃഷ്ണൻ,റെജി കെ തോമസ്,ജിബു ഇട്ടി,ഷാജിമുതിരപ്പറമ്പിൽ ജിജി നൈനാൻ,ലിജി ജിനു, സോണി കിരൺ, ലിജി സജീവ്,എന്നിവർ നേതൃത്വം നൽകി, ലീന റെജി, ഷെറിൻ അരുൺ എന്നിവർ, പരിപാടികൾ നിയന്ത്രിച്ചു.ഇഫ്താർ വിരുന്നിൽ നിരവധി ആളുകൾ പങ്കെടുത്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.