ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ആം ആദ്മി പ്രവാസി കൾച്ചറൽ അസോസിയേഷൻ (ആപ്കാ) കുവൈറ്റ് ഇഫ്താർ സംഗമവും ഫഹഹീൽ മേഖല കോ ഒഡിനേറ്റർ പ്രവീൺ ജോണിന് യാത്രയയപ്പും നടത്തി.
കൺവീനർ അനിൽ ആനാടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മുബാറക് കാമ്പ്രത്ത് മുഖ്യ സന്ദേശം നൽകി . പ്രോഗ്രാം കൺവീനർ എൽദോ ഏബ്രഹാം സ്വാഗതം ആശംസിക്കുകയും സാജു സ്റ്റീഫൻ, അജു മർക്കോസ് , ലിൻസ് തോമസ്, ലിയോ കിഴക്കേവീടൻ, ബിനു ഏലിയാസ്, സൽമോൻ കെ.ബി, മുഹമ്മദ് ഷംസുദീൻ, ആമീർ , സലീം എന്നിവർ ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. പ്രവീൺ ജോൺ മറുപടി പ്രസംഗം നടത്തി.ട്രഷറർ സബീബ് മൊയ്തീൻ നന്ദി രേഖപ്പെടുത്തി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.