ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്റർനാഷനൽ നഴ്സസ് ദിനത്തോടനുബന്ധിച്ച് ഇൻഫോക്ക് സങ്കടിപ്പിക്കുന്ന ഇന്റർനാഷണൽ നഴ്സസ് ഡേ സെലിബ്രേഷൻ “ ഫ്ലോറൻസ് ഫിയസ്റ്റ 2024” ന്റെ ഔദ്യോഗിക ഫ്ലയർ പ്രകാശനം നടത്തപെട്ടു.
ഏപ്രിൽ മാസം 6 ആം തിയതി ശനിയാഴ്ച്ച വൈകുംനേരം 5 മണിക്ക് പോപ്പിൻസ് ഹാൾ അബ്ബാസിയയിൽ വച്ച് സങ്കടിപ്പിച്ച ചടങ്ങിൽ ഇൻഫോക്ക് 2024 ഭാരവാഹികളും റീജിയൻ കോർഡിനേറ്റർമാരും ചേർന്നു നിർവഹിച്ചു.
ഇൻഫോക് ആംബുലൻസ്,സബാഹ്, അമീരി, അദാൻ, ജഹ്റ റീജിയൻ കോർഡിനേറ്റർമാർ പരിപാടിയിൽ പങ്കെടുത്തു.ഇൻഫോക് പ്രസിഡന്റ് ബിബിൻ ജോർജ് സെക്രട്ടറി ഹിമ ബാലകൃഷ്ണൻ ട്രഷറർ അംബിക ഗോപൻ സോഷ്യൽ വെൽഫെയർ കൺവീനർ ബിനുമോൾ റിസപ്ഷൻ കമ്മിറ്റി കൺവീനർ മഞ്ജുള കോർ കമ്മിറ്റി അംഗം ഷൈജു കൃഷ്ണൻ എന്നിവർ സംസാരിച്ചു.
മെയ് മാസം 9 ആംതീയതി വൈകുന്നേരം 4 മണി മുതൽ അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ വച്ച് സങ്കടിപ്പിക്കുന്ന പ്രൗഢഗംഭീരമായ നഴ്സസ് ദിന ആഘോഷങ്ങൾ ഇന്ത്യൻ അംബാസിഡർ കുവൈറ്റ് , കുവൈറ്റ് നഴ്സിംഗ് ഡയറക്ടർ അടക്കം കുവൈറ്റിലെ സമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി വ്യക്തിത്വങ്ങളും പങ്കെടുക്കും.
പ്രൗഢഗംഭീരമായ പൊതുസമ്മേളനത്തിൽ കുവൈറ്റിൽ ദീർഘകാലം ജോലി ചെയ്ത സീനിയർ നഴ്സസിനെ ആദരിക്കുന്ന ചടങ്ങ് നടത്തപ്പെടും. തുടന്ന് നഴ്സ് അവതരിപ്പിക്കുന്ന കലാപ്രകടനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
കുവൈറ്റിലെ കലാസ്വാദകരെ ത്രസിപ്പിക്കാനായി പ്രശസ്ത ഇന്ത്യൻ മ്യൂസിക്കൽ ഷോ “സ രീ ഗ മാ പാ” യിലെ വിന്നേഴ്സ് ഒരുമിക്കുന്ന മ്യൂസിക്കൽ നൈറ്റും അരങ്ങേറും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.